യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ; ജോസഫ് മാർ ഗ്രിഗോറിയോസ് പുതിയ കാതോലിക്ക ബാവ
കൊച്ചി: യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവ ആകും. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് അറിയിപ്പ്. നിലവിൽ മലങ്കര മൈത്രോലീത്തയാണ് ജോസഫ് മാർ ഗ്രിഗോറിയോസ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടത്തും. സഭാ സമിതികൾ ഇത് നിർദ്ദേശിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകും. ഏറെ വെല്ലുവിളകൾ ഉള്ള കാലത്താണ് ഈ നിയോഗം, ബാവ പറഞ്ഞു.

കാലം ചെയ്ത തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസിനെ കാതോലിക്ക സഭയുടെ നാഥനാക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു. തോമസ പ്രഥമൻ ബാവയുടെ പ്രായാധിക്യം മൂലം നേരത്തെ തന്നെ ജോസഫ് മാർ ഗ്രിഗോറിയോസിനെ സഭാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച് ചർച്ചകൾ നടന്നിരുന്നു.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ ഇളയ മകനായ മോർ ഗ്രിഗോറിയോസ് 1960 നവംബർ 10 നാണ് ജനിച്ചത്. 1984 മാർച്ച് 25 ന് വൈദികനായി. 1994 ജനുവരി 16 ന് മൈത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. 2019 ല്ഡ സഭയുടെ മൈത്രാപ്പോലിത്തൻ ട്രസ്റ്റിയായി.












Click it and Unblock the Notifications