Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയറുടെ വീടിന് മുന്നില്‍ മാലിന്യം തള്ളണം; എവിടെ യുവജനങ്ങള്‍... ഭരിക്കുന്നത് മാഫിയ- ജോയ് മാത്യു

പത്ത് വര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ പണിയെടുക്കുന്ന ഡ്രൈവര്‍മാരും കച്ചവടക്കാരുമെല്ലാം ചുമച്ച് തുപ്പാന്‍ തുടങ്ങും

j

കൊച്ചി: നടന്‍ ജോയ് മാത്യു കൊച്ചി വിടുന്നു. ഇനി കോഴിക്കോട് തന്നെ താമസിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. 12 ദിവസമായി വിഷപ്പുക ശ്വസിച്ച് വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ പ്രയാസത്തിലാണെന്ന് അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട്ടുകാരനായ ജോയ് മാത്യു പത്ത് വര്‍ഷമായി കൊച്ചിയിലെ ഫ്‌ളാറ്റിലാണ് താമസം. കൊച്ചിയിലെത്തുന്ന വേളയിലെല്ലാം ഈ ഫ്‌ളാറ്റില്‍ തന്നെയാണ് താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തില്‍ തീ അണയാത്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞിരിക്കുന്നു. ഈ സാഹച്യത്തില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയാണെന്ന് ജോയ് മാത്യു പറഞ്ഞു.

ഇവിടെ നില്‍ക്കാന്‍ പറ്റില്ല. രാത്രി കണ്ണെരിയും, ശ്വാസതടസമുണ്ടാകുന്നു. മകന്റെ കുഞ്ഞിന് 28 ദിവസമേ ആയിട്ടുള്ളൂ. മറ്റൊരു കുഞ്ഞിന് രണ്ടു വയസ് തികയുകയാണ്. രണ്ടു കുട്ടികളും വലിയ പ്രയാസമാണ് നേരിടുന്നത്. അതുകൊണ്ടാണ് കോഴിക്കോട്ടേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ജോയ് മാത്യു പറഞ്ഞു. പൊളിറ്റിക്കല്‍ മാഫിയ സംഘങ്ങളാണ് കേരളം ഭരിക്കുന്നത്. ഭരണകക്ഷിയായാലും മറ്റുള്ളവരായാലും ശരി...

കൊച്ചി കോര്‍പറേഷന്‍ ഭരിക്കുന്നത് മാഫിയ സംഘങ്ങളാണ് എന്നേ ഞാന്‍ പറയൂ. അതുകൊണ്ടാണ് ജനങ്ങള്‍ പോലും പ്രതികരിക്കാന്‍ ഭയക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളാണിവര്‍. എങ്ങനെ പണമുണ്ടാക്കാം എന്നത് മാത്രമാണ് അവരുടെ ചിന്ത. എങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യാമെന്നാണ് അവര്‍ ആലോചിക്കുന്നത്. ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത വര്‍ഗമാണിത് എന്നും ജോയ് മാത്യു പറഞ്ഞു.

എല്‍ഡിഎഫ് യുഡിഎഫിനെ കുറ്റപ്പെടുത്തും, മറിച്ചും ചെയ്യും. നമ്മുടെ മുന്നില്‍ പുകമറ സൃഷ്ടിക്കും. ഇവര്‍ ഒരുമിച്ചുള്ള പരിപാടിയാണിത്. എങ്ങനെ സാധാരണക്കാരെ പ്രയാസപ്പെടുത്തി പണമുണ്ടാക്കാമെന്നാണ് ഇവരുടെ ചിന്ത. ഇതിനെതിരെ പ്രതികരിക്കാന്‍ യുവജന സംഘടനകളില്ല. ചുടുചോറ് വാരുന്ന കുറേ വിദ്യാര്‍ഥി സംഘടനകളുണ്ട്. വ്യാജ വാര്‍ത്ത എന്ന് കേള്‍ക്കുമ്പോഴേക്ക് മീഡിയ ഓഫീസ് അടിച്ചുപൊളിക്കുന്നവര്‍. വേറെ പാര്‍ട്ടിക്കാരുമുണ്ട്...

രാഷ്ട്രീയ നേതാവിനെ തടഞ്ഞുവച്ച് എന്താണ് നിങ്ങള്‍ കൊച്ചിയില്‍ കാണിക്കുന്നത് എന്ന് ചോദിക്കാനാളില്ല. മേയറുടെ വീട്ടില്‍ മാലിന്യം കൊണ്ടുതള്ളാന്‍ ഒരു യുവജന സംഘടനകളും ഇവിടില്ല. അതാണ് ചെയ്യേണ്ടത്. ജനകീയ വിചാരണ നടക്കണം. കോടതി കൊണ്ട് കാര്യമില്ല. ഹൈക്കോടതി ഇടപെട്ടിട്ട് ആര്‍ക്കാ പേടി. ആരെങ്കിലും പേരില്‍ കേസെടുത്തോ, ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ.

എന്‍ഡോസള്‍ഫാന്‍ ദുരന്തം അനുഭവിച്ച ജനതയാണ് കേരളത്തിലേത്. അവര്‍ക്കൊക്കെ ഇപ്പോഴും പൂര്‍ണമായി നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കൊച്ചിയിലും മറിച്ചാകില്ല കാര്യങ്ങള്‍. പത്ത് കൊല്ലം കഴിഞ്ഞാല്‍ ഓട്ടോക്കാരും ടാക്‌സിക്കാരും റോഡില്‍ തൊഴിലെടുക്കുന്നവരുമെല്ലാം ചുമച്ച് തുപ്പാന്‍ തുടങ്ങും. വിഷമാണ് ശ്വസിക്കുന്നത്. ഒരു തൊഴിലാളി സംഘടനയ്ക്കും ഇതിനെതിരെ പ്രതികരിക്കാന്‍ പറ്റുന്നില്ല. കാരണം അതും മാഫിയയുടെ ഭാഗമാണ്. പൊളിറ്റിക്കല്‍ മാഫിയ ആണ് ഇതിന് പിന്നിലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+