ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച് പ്രമുഖ നടൻ!! മുഖ്യമന്ത്രിക്ക് ഗുണപാഠവും!!

  • Posted By:
Subscribe to Oneindia Malayalam

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി വന്നതിൽ ഒരു അഭിനേതാവ്‌ എന്ന നിലയിൽ ലജ്ജിക്കുന്നുവെന്ന് നടൻ ജോയ് മാത്യു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റൻ ഫ്ലക്സുകളിൽ പാലഭിഷേകവും പുഷ്പാർച്ചനയും നടത്താൻ വലിഞ്ഞു കയറാതെ യാഥാർഥ്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജോയ്മാത്യു പറയുന്നു.

joy mathew

ഈ കേസിൽ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആദ്യം ജനം അത്‌ വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവൽ കേരളാ പോലീസിനെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ നിർബന്ധിതരാക്കിയെന്ന് ജോയ് മാത്യു.

മറിച്ച്‌ പൾസർ സുനിയിൽ തന്നെ ഈ കേസ്‌ ചുരുട്ടികെട്ടിയിരുന്നെങ്കിൽ സിബിഐ പോലൊരു കേന്ദ്ര ഏജൻസി കേസ്‌ ഏറ്റെടുക്കുകയും ഇതിനേക്കാൾ വലിയ രീതിയിൽ കാര്യങ്ങൾ മാറുമായിരുന്നുവെന്നും ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

ഒരു ക്രിമിനൽ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുമ്പ് എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത്‌ എന്ന ഗുണപാഠം എല്ലാവർക്കും ഇനിയെങ്കിലും ബോദ്ധ്യപ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിരപരാധിയെ രക്ഷിക്കാൻ എന്ന ആപ്തവാക്യത്തിന്റെ ചുവട്‌ പിടിച്ച്‌ കേസ്‌ വാദിക്കാൻ ശവക്കുഴിയിൽ നിന്നുവരെ വക്കീലന്മാർ വരും എന്ന് കേസ്‌ ഏറ്റെടുക്കുന്ന അഭിഭാഷകരുടെ ഭൂതകാലം നമുക്ക്‌ കാണിച്ചു തരുന്നുണ്ട്‌ നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമല്ല ഇവരെ ശവക്കുഴിയിൽ നിന്നും വീണ്ടും തങ്ങളുടെ കറപിടിച്ച കോട്ട്‌ ധാരികളാക്കുന്നത്‌ എന്ന് ആർക്കാണറിയാത്തത്‌- ജോയ് മാത്യു വ്യക്തമാക്കുന്നു.

English summary
joy mathew facebook post against dileep.
Please Wait while comments are loading...