ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്യുക, മരണശേഷം ഏറ്റെടുക്കുക; ജോസ് പിതാവിനെ മറക്കുന്നെന്ന് കെ ബാബു
അടുത്ത തവണ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അഭിഭാഷകൻ പറഞ്ഞതു തിരുത്തുമോ എന്നു വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു
കൊച്ചി: ജോസ് കെ.മാണി പിതാവിനെ മറക്കുന്നെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ബാബു. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശമാണ് കേരള രാഷ്ട്രീയത്തിൽ വീണ്ടും കെ.എം മാണിയെന്ന പേര് സജീവമാക്കിയത്. അടുത്ത തവണ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അഭിഭാഷകൻ പറഞ്ഞതു തിരുത്തുമോ എന്നു വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

"അപ്പോഴത്തെ ധനമന്ത്രി എന്ന് അഭിഭാഷകൻ പറഞ്ഞത് കെ.എം. മാണിയെ ഉദ്ദേശിച്ചാണെന്നതു വ്യക്തമാണ്. എന്നാൽ കെ.എം മാണിയുടെ പേര് പറഞ്ഞിട്ടില്ല എന്ന് വാദിക്കുന്ന സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഇപ്പോൾ കെ.എം മാണിയെ ന്യായീകരിക്കുന്ന സിപിഎമ്മിന് ഉളുപ്പ് വേണം. നിയമസഭയിൽ ബജറ്റ് ദിവസം നടന്നതെല്ലാം കേരളം ലൈവായി കണ്ടതാണ്."

ബജറ്റ് ദിനത്തിൽ മാണിയുടെ പതിവു പ്രാർഥന പോലും നിഷേധിച്ചവരാണ് സിപിഎമ്മെന്നും കെ ബാബു കുറ്റപ്പെടുത്തി. മന്ത്രി മാണിയെ മാറ്റി നിർത്തി മറ്റാരെങ്കിലും ബജറ്റ് അവതരിപ്പിക്കണമെന്നു ഗവർണറെ നേരിൽ കണ്ട് അവർ ആവശ്യപ്പെട്ടതാണ്. മാണി ഒഴികെ മറ്റാരു ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്നാണ് പിണറായിയും കോടിയേരിയും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്യുക, മരണശേഷം ഏറ്റെടുക്കുക എന്നതു സിപിഎമ്മിന്റെ സ്‌ഥിരം പരിപാടിയാണെന്ന് പറഞ്ഞ അദ്ദേഹം കെ.ആർ ഗൗരിയോടും എം.വി രാഘവനോടും ഇത് തന്നെയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. പൊതുമുതൽ നശിപ്പിച്ചതിനും അനാവശ്യമായി കോടതിയിൽ പോയതിനുള്ള വ്യവഹാര ചെലവു സിപിഎമ്മിൽനിന്നു വസൂലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയോടു സിപിഎമ്മിനു വിരോധമില്ലെങ്കിൽ കുസാറ്റിലെ കെ.എം. മാണി ബജറ്റ് സ്റ്റഡി സെന്ററിൽനിന്നു പേരു നീക്കം ചെയ്തത് എന്തിനെന്നും കെ ബാബു ചോദിച്ചു. എം സ്വരാജ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അടങ്ങിയ സിൻഡിക്കേറ്റാണ് മാണിയുടെ പേര് നീക്കിയത്. അഭിപ്രായ വ്യത്യാസമില്ലെങ്കിൽ കെ.എം മാണിയുടെ പേര് നീക്കം ചെയ്ത നടപടി തിരുത്താൻ സിപിഎം തയാറാകണമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫ് സർക്കാർ സ്‌ഥാപിച്ച ബജറ്റ് സ്റ്റഡി സെന്ററിൽനിന്നു പിതാവിനെ നീക്കിയതു തിരുത്താൻ ജോസ് കെ. മാണി ആവശ്യപ്പെടുമോയെന്നും ചോദിച്ചു
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications