കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവി ഗോവിന്ദന് പകരമെത്തുന്ന മന്ത്രി കണ്ണൂരില്‍ നിന്ന്?; നറുക്ക് ഷംസീറിനോ ശൈലജയ്‌ക്കോ?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ​മന്ത്രിസ്ഥാനത്തുള്ള ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതോടടെ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. ​

ഗോവിന്ദന് പകരം ആരെത്തുമെന്ന ചോ​ദ്യമാണ് ഇപ്പോൾ‌ ഉയർന്നുവരുന്നത്. മന്ത്രിസഭയ്ക്കകത്തുതന്നെ അഴിച്ചുപണി നടത്തുമോ അതോ ആ സ്ഥാനത്തേക്ക് പുറത്ത നിന്നുള്ള ആളുകളെ പരി​ഗണിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അഥാവ അങ്ങനെയാണെങ്കിൽ ആർക്കാണ് കൂടുതൽ സാധ്യത. കണ്ണൂരിൽ നിന്നുള്ള നേതാക്കളെ പരി​ഗണിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

1

തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നാണ് സൂചന. അതേസമയം ഒഴിവ് വരുന്ന മന്ത്രിസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുക എന്നതിന് അപ്പുറം മന്ത്രിസഭയില്‍ കൂടുതല്‍ മാറ്റം വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കി നിലവിലെ സ്പീക്കര്‍ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും. സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു.

'അങ്ങനെയൊരു ഓഫീസ് അവിടെയുണ്ടോ? ഒരു ബോര്‍ഡ് എങ്കിലും അവിടെയുണ്ടോ'; ബിജെപിയോട് ആര്യ രാജേന്ദ്രന്‍'അങ്ങനെയൊരു ഓഫീസ് അവിടെയുണ്ടോ? ഒരു ബോര്‍ഡ് എങ്കിലും അവിടെയുണ്ടോ'; ബിജെപിയോട് ആര്യ രാജേന്ദ്രന്‍

2

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്.

3

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

4

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

5


അതേസമയം എല്ലാവരേയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് സിഎം വി ഗോവിന്ദൻ. പ്രതികരിച്ചു
'പാർട്ടി ഓരോ ചുമതലകൾ നൽകുന്നു. ആദ്യം മന്ത്രിയുടെ ചുമതല നൽകി. അതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവണമെന്ന തീരുമാനം വരുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും'- എം.വി ഗോവിന്ദൻ പറഞ്ഞു.

English summary
KK Shailaja or Shamseer who will be the minister to replace MV Govindan? herre is the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X