• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹൻലാലിനെ കാണാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; എം പിമാർക്ക് അനുവാദമില്ല; വിമർശനം

 • By Desk
cmsvideo
  മോദി-മോഹൻലാൽ കൂടിക്കാഴ്ചയെ വിമർശിച്ച് പി കരുണാകരൻ എം പി | Oneindia Malayalam

  തിരുവനന്തപുരം: പ്രളയക്കെടുതികൾ നേരിടുന്ന കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. പ്രളയക്കെടുതികളെക്കുറിച്ചും പുനർനിർമാണത്തെ കുറിച്ചും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്ന എംപിമാരെ അവഗണിച്ച് മോഹൻ ലാലുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് പി കരുണാകരൻ എംപി.

  മോഹൻലാലിന് അനുവാദം നൽകിയിട്ടും ജനപ്രതിനിധികൾക്ക് അവസരം നിഷേധിച്ചതിനെ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അതുവഴി കേരളത്തെയും എംപി അവഗണിക്കുകയാണെന്നും പി കരുണാകരൻ എം പി കുറ്റപ്പെടുത്തുന്നു.

  പ്രധാനമന്ത്രിയെ കാണാൻ

  പ്രധാനമന്ത്രിയെ കാണാൻ

  കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന്
  പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു. കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നൽകിയത്.

  അനുവാദത്തിനായി കാത്തിരിപ്പ്

  അനുവാദത്തിനായി കാത്തിരിപ്പ്

  കഴിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷം നൽകാമെന്നാണു അറിയിച്ചിരുന്നത്‌ എന്നാൽ ഇപ്പോൾ അതും മാറ്റി. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന്
  അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല.

  പ്രതിഷേധാർഹം

  പ്രതിഷേധാർഹം

  അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എംപി പറയുന്നു.

  മോഹൻ ലാലിന്റെ സന്ദർശനം

  മോഹൻ ലാലിന്റെ സന്ദർശനം

  കഴിഞ്ഞ ദിവസമാണ് മോഹൻ ലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. വിശ്വശാന്തി ഫൗണ്ടേഷൻ വയനാട്ടിൽ തുടങ്ങാനിരിക്കുന്ന കാൻസർ സെന്റർ അടക്കമുള്ള പ്രവർത്തനങ്ങളായിരുന്നു കൂടിക്കാഴ്ചയിലെ സംസാര വിഷയമെന്നാണ് അറിയിച്ചത്. മോഹൻ ലാലിനെ നേരിട്ട് കാണണമെന്ന ആഗ്രഹം മോദി മുൻപ് പ്രകടിപ്പിച്ചിരുന്നതായണ് വിവരം.

  വസതിയിൽ

  വസതിയിൽ

  പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി ഔദ്യോഗിക വസതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ചു. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ആഴ്ചകളായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം കാത്തുനിൽക്കുമ്പോളാണ് സൗഹൃദസന്ദർശനത്തിന് മോഹൻ ലാലിന് അവസരം ലഭിച്ചതെന്നാണ് വിമർശനം.

   മത്സരിച്ചേക്കും

  മത്സരിച്ചേക്കും

  ബിജെപി ടിക്കറ്റിൽ മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും ഇതിന് മുന്നോടിയായാണ് സന്ദർശനമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വം മോഹൻലാലിന്റെ വരവിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് താൻ അറിഞ്ഞില്ലെന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.

  ഫേസ്ബുക്ക് പോസ്റ്റ്

  പി കരുണാകരൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  താല്‍പര്യം മുസ്ലിം ലീഗില്‍, ലീഗിന്റെ സീറ്റില്‍ വിജയം ഉറപ്പ്; വിവാദങ്ങള്‍ക്ക് തുമ്മാരുകുടിയുടെ മറുപടി

  എംഎൽഎക്കെതിരായ പരാതിയിൽ പോലീസ് അന്വേഷണവും; അണികളെ നിരത്തി പ്രതിരോധിക്കാൻ പി കെ ശശി

  lok-sabha-home

  English summary
  k karunakaran mp facebook post against prime minister

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more