സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി മുരളീധരന്‍; കോര്‍പറേഷന്‍ ബിജെപിക്ക് നല്‍കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന മല്‍സരമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍. ഇതിന് കാരണം മറ്റൊന്നുമല്ല, ബിജെപിയുടെ മുന്നേറ്റം കല്‍പ്പിക്കപ്പെടുന്ന കോര്‍പറേഷനാണിത്. കഴിഞ്ഞ തവണ യുഡിഎഫിനെ പിന്നിലാക്കി രണ്ടാംസ്ഥാനത്തെത്തി ബിജെപി. ഇത്തവണ പ്രചാരണരംഗത്ത് ഏറെ മുന്നിലാണ്.
2015ല്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയ ഞങ്ങള്‍ ഇത്തവണ എല്‍ഡിഎഫിനെ തോല്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കളുടെ ആത്മവിശ്വാസം. സംസ്ഥാന വ്യാപകമായി യുഡിഎഫ്-ബിജെപി അന്തര്‍ധാരയുണ്ടെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ ഗുരുതരമായ ആരോപണമാണ് ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഉന്നയിച്ചിരിക്കുന്നത്...

മുരളീധരന്റെ ആരോപണം
തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ട് എന്നാണ് കെ മുരളീധരന്റെ ആരോപണം. ലാവ്‌ലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപിക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. സിപിഎം നേതാക്കള്‍ ബിജെപി നേതാക്കളെ ഇക്കാര്യം രഹസ്യമായി അറിയിച്ചു എന്നും മുരളീധരന്‍ പറഞ്ഞു.

51 സീറ്റ് വരെ നേടുമെന്ന് ബിജെപി
2015ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 43 സീറ്റുകളാണ്. ബിജെപിക്ക് 35 ഉം യുഡിഎഫിന് 21 വാര്‍ഡുകളും ലഭിച്ചു. ഇത്തവണ 45-51 സീറ്റുകള്‍ നേടാനാണ് ബിജെപിയുടെ കഠിനപ്രയത്‌നം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ വാര്‍ഡുകളില്‍ മിക്കതും പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

സിപിഎം പ്രതീക്ഷ
എട്ട് സീറ്റുകളുടെ വ്യത്യാസമാണ് 2015 എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ളത്. പ്രധാനികളായ സിപിഎം നേതാക്കള്‍ തോല്‍വി അന്ന് അറഞ്ഞിരുന്നു. പത്ത് സീറ്റുകളാണ് അപ്രതീക്ഷിതമായി നഷ്ടമായത്. ഇത് തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ ഇടതുപക്ഷം ഭരിക്കും. എന്നാല്‍ ധാരണയുണ്ട് എന്നാണ് മുരളിയുടെ ആരോപണം.

വലിയ കക്ഷി ഞങ്ങള്‍ എന്ന് യുഡിഎഫ്
യുഡിഎഫിന് ഇത്തവണ കൂടുതല്‍ സീറ്റ് നേടാനാകും എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. കോര്‍പറേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമത ശല്യം രൂക്ഷമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം വലിയ വെല്ലുവിളിയുമായി. എന്നാല്‍ ഇത്തവണ ഈ പ്രശ്‌നങ്ങളൊന്നുമില്ല. അതാണ് ഏറ്റവും വലിയ കക്ഷിയാകുമെന്ന കാര്യത്തില്‍ യുഡിഎഫിന് പ്രതീക്ഷ വര്‍ധിക്കാന്‍ കാരണം.

സിബിഐ ഹര്‍ജി
എല്ലാ കക്ഷികളും പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുണ്ടെങ്കിലും അന്തര്‍ധാര സജീവമാണെന്ന് പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത് എത്രത്തോളം ശരിയാണ് എന്ന് അറിയാന്‍ ഫലം വരുംവരെ കാത്തിരിക്കണം. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനായതാണ്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനിയിലുണ്ട്.

മുരളിധരന്‍ പറയുന്നു
ലാവ്‌ലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപിക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് മുരളീധരന്‍ പറയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പലയിടത്തും നീക്കുപോക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ സഹകരിച്ചിരുന്നു. ആര്‍എംപിയുമായും യുഡിഎഫിന് പരസ്യമായ ധാരണയുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications