Get Updates
Get notified of breaking news, exclusive insights, and must-see stories!

കളത്തിലിറങ്ങി കെ മുരളീധരന്‍; പുന:സംഘടയില്‍ തന്നേയും ഓര്‍ക്കണം... കോണ്‍ഗ്രസില്‍ ഇനി കളികള്‍ മാറും

കോഴിക്കോട്: യുഡിഎഫ് കണ്‍വീനര്‍ ആയി കെ മുരളീധരനെ നിയമിക്കണം എന്ന ആവശ്യവുമായി സൈബര്‍ ഇടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുകൂലികളും വലിയ കാമ്പയിന്‍ ആണ് തുടങ്ങിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമാണ്.

എന്തായാലും പാര്‍ട്ടിയില്‍ മിണ്ടാതെ മാറി നില്‍ക്കാനില്ലെന്ന സൂചന തന്നെയാണ് ഇപ്പോള്‍ കെ മുരളീധരന്‍ നല്‍കുന്നത്. പാര്‍ട്ടി പുന:സംഘടനയില്‍ തന്നില്‍ നിന്ന് കൂടി അഭിപ്രായം തേടണം എന്ന ആഗ്രഹമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആകാതിരിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആണിത്. വിശദാംശങ്ങള്‍ നോക്കാം...

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

തന്നേയും ഓര്‍ക്കണം

തന്നേയും ഓര്‍ക്കണം

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമൂല മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പൊളിച്ച് പ്രവര്‍ത്തന ശേഷിയുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ഭാരവാഹികളെ നിശ്ചയിക്കാന്‍ തീരുമാനമായിക്കഴിഞ്ഞു. പാര്‍ട്ടിയെ പുന:സംഘടിപ്പിക്കുമ്പോള്‍ തന്റെ കൂടി അഭിപ്രായം തേടണം എന്ന് ആഗ്രഹമുണ്ട് എന്നാണ് മുരളീധരന്‍ പറയുന്നത്.

ഒന്നും പറഞ്ഞിട്ടില്ല

ഒന്നും പറഞ്ഞിട്ടില്ല

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതേ കുറിച്ച് രാഹുല്‍ ഗാന്ധി തന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മുരളീധരന്‍ വ്യക്തമാക്കിയത്. താന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചിട്ടും ഇല്ല. തന്നെ കണ്‍വീനര്‍ ആക്കുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

കൃത്യമായ സൂചന

കൃത്യമായ സൂചന

പുന:സംഘടനയെ കുറിച്ച് കെ മുരളീധരന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വത്തിനുള്ള ശക്തമായ സൂചന ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

മുരളിയെ വെട്ടാന്‍

മുരളിയെ വെട്ടാന്‍

കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആകാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നതും പഴയ വിശാല ഐ ഗ്രൂപ്പിലെ നേതാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളീധരനെ പോലെ ഒരാള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വന്നാല്‍ അത് പാര്‍ട്ടിയില്‍ പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.

മുരളി വളര്‍ന്നാല്‍

മുരളി വളര്‍ന്നാല്‍

കെ മുരളീധരന്‍ അത്തരം ഒരു പദവിയിലേക്ക് വന്നാല്‍ അത്, പുതിയ അധികാര കേന്ദ്രം സൃഷ്ടിക്കപ്പെടാന്‍ കാരണമാകുമെന്ന ആശങ്കയുയര്‍ത്തുന്നവരുടെ വാദം. എന്നാല്‍, ജനപിന്തുണയിലും പ്രവര്‍ത്തന ശൈലിയിലും കെ മുരളീധരന്‍ ഒരുപടി മുന്നിലാണെന്ന ആശങ്കയാണ് ചിലര്‍ക്കുള്ളത് എന്നാണ് മുരളിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഹൈക്കമാന്‍ഡിന് താത്പര്യം

ഹൈക്കമാന്‍ഡിന് താത്പര്യം

ഒരുകാലത്ത് ഹൈക്കമാന്‍ഡിനെ ചീത്തവിളിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ ആളാണ് മുരളീധരന്‍. പിന്നീട് തിരിച്ചുവന്നതിന് ശേഷം ഹൈക്കമാന്‍ഡിനെ വിമര്‍ശിക്കുന്ന ഒരു സമീപനവും അദ്ദേഹം സ്വീകരിച്ചിട്ടില്ല. അത് മാത്രമല്ല, ഹൈക്കമാന്‍ഡിന് കെ മുരളീധരനോട് താത്പര്യമുണ്ടാകാനുള്ള കാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ പലരും വിമുഖത പ്രകടിപ്പിച്ചപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുത്ത ആളാണ് മുരളി. അതിന്റെ പ്രത്യുപകാരം മുരളിയ്ക്ക് ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പഴയ പ്രസിഡന്റ്

പഴയ പ്രസിഡന്റ്

കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും തലപ്പത്തെത്തിയ പുതിയ നേതാക്കള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വളര്‍ച്ച വര്‍ഷങ്ങള്‍ക്ക് മുമ്പ് നേടിയ ആളായിരുന്നു കെ മുരളീധരന്‍. കെപിസിസി അധ്യക്ഷപദവി രാജിവച്ച് മന്ത്രിസ്ഥാനം തേടി പോയതായിരുന്നു കെ മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനം. അന്ന് മുകളീധരന്‍ കെപിസിസി അധ്യക്ഷനായി തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

എ, ഐ ഗ്രൂപ്പ് പോരുകളുടെ കാലം കഴിഞ്ഞു എന്ന സൂചനയും ചില പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്നുണ്ട്. എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ ചാണ്ടിയ്ക്ക് കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി വരുന്നതില്‍ താത്പര്യമുണ്ട് എന്നതാണത്. പുതിയ നേതൃത്വം മുരളിക്കെതിരെ തിരിഞ്ഞാല്‍ ഒരുപക്ഷേ, രമേശ് ചെന്നിത്തലയും അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നേക്കും.

ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+