കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസ് ഐസിയുവില്‍'... കെ മുരളീധരന് വിമര്‍ശനം... ഫേസ്ബുക്കിലാണോ തീരുമാനം എടുത്തത്?

Google Oneindia Malayalam News

തിരുവനന്തപുരം: പുനഃസംഘടനയില്‍ ഗ്രൂപ്പുകളുടെ വീതംവയ്പ്പ് വീണ്ടും നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരിക്കെ, കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനം ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസിനെ വീണ്ടും ഐസിയുവിലാക്കുകയാണ് ചെയ്യുന്നതെന്നാണ് മുരളീധരന്റെ വിമര്‍ശനം. ഐക്യത്തോടെയുള്ള നീക്കമാണ് വേണ്ടെന്നും വീതംവയ്പ്പ് ഒഴിവാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാല്‍ അഭിപ്രായം പാര്‍ട്ടി വേദിയില്‍ പറയാതെ ഫേസ്ബുക്കില്‍ പറയുന്നത് എന്തിന് എന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ ചോദിക്കുന്നു. കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്. കെപിസിസി പുനഃസംഘടനയുടെ അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറാനാരിക്കെയാണ് കെ മുരളീധരന്‍ വെടിപൊട്ടിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ട്വന്റി 20 സംസ്ഥാന പാര്‍ട്ടിയാകുന്നു; 20000 കമ്മിറ്റികള്‍, ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണിട്വന്റി 20 സംസ്ഥാന പാര്‍ട്ടിയാകുന്നു; 20000 കമ്മിറ്റികള്‍, ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണി

1

280 അംഗ പട്ടികയില്‍ 46 പേരെ മാറ്റി പരിഷ്‌കരിച്ച പട്ടിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യുവജനങ്ങളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റ് തിരിച്ചുനല്‍കി. 25 ശതമാനം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

2

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച ചെയ്താണ് സമവായത്തിലെത്തിയത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി പുനഃസംഘടന പൂര്‍ത്തിയാക്കാനായിരുന്നു ധാരണ. തുടര്‍ന്നാണ് യുവമുഖങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്. പക്ഷേ, കെ മുരളീധരന്റെ പ്രതികരണം പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

3

കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടി ഓര്‍മിപ്പിച്ചാണ് കെ മുരളീധരന്റെ പ്രതികരണം. എന്നാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും കരുത്താര്‍ജിച്ചുവെന്നും ഐക്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറയുന്നു. ഈ കരുത്ത് ചോര്‍ത്തുന്ന നീക്കമാണ് ഇപ്പോള്‍ നടന്നതെന്നാണ് മുരളീധരന്റെ വിമര്‍ശനം.

4

കെ മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ- കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

മുരളീധരന്റെ അഭിപ്രായത്തോട് മിക്കവരും യോജിക്കുന്നുണ്ട്. അനുകൂലിച്ച് ഒട്ടേറെ കമന്റുകള്‍ മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ വിമര്‍ശനങ്ങളും ഉള്‍പ്പെടുന്നു. ഫേസ്ബുക്കില്‍ പ്രതികരിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് വേണ്ടതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

6

ഫേസ്ബുക്കില്‍ മുരളീധരന്‍ പ്രതികരിച്ചത് പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അവഹേളിക്കുന്നതിന് തുല്യമാണ് എന്നാണ് ചില കമന്റുകള്‍. ഇപ്പോഴും ഗ്രൂപ്പിസം ശക്തമാണെന്നും കോണ്‍ഗ്രസിന് ഒരു മാറ്റവുമില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു. ഈ പോക്ക് പോയാല്‍ നേതാക്കള്‍ മാത്രമേ കോണ്‍ഗ്രസിലുണ്ടാകൂ എന്നും അണികള്‍ കാണില്ലെന്നും ചിലര്‍ ഉണര്‍ത്തുന്നു.

7

കെ സുധാകരനും വിഡി സതീശനും കേരളത്തിലെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസ് മാറില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങളെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ഇപ്പോള്‍ പ്രതികരിക്കാനില്ല, പട്ടിക പുറത്തുവരട്ടെ, അതുവരെ കാത്തിരിക്കാം എന്ന് അഭിപ്രായം പ്രകടിപ്പിച്ചവരുമുണ്ട്. മുരളീധരനോടുള്ള ആദരവ് നിലനിര്‍ത്തി കൊണ്ടുതന്നെയാണ് ഫേസ്ബുക്കിലെ പ്രതികരണം ശരിയായില്ലെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

English summary
K Muraleedharan Facebook Response over KPCC reorganization list has Criticized by workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X