യുഡിഎഫ് മദ്യനയത്തെ എതിർത്ത് മുരളീധരൻ!ആളില്ലാതെ സമരം ചെയ്യാൻപോയിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പും

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ മദ്യനയം പരാജയമായിരുന്നുവെന്ന അഭിപ്രായവുമായി കെ മുരളീധരൻ എംഎൽഎയും. നേരത്തെ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ യുഡിഎഫ് മദ്യനയം അപക്വമായിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് കെ മുരളീധരനും അതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആദ്യം ഡാൻസ് പിന്നെ കൂട്ടത്തല്ല് !കുരുമുളക് സ്പ്രേയും ഓട്ടവും! കോട്ടയത്തെ തീയേറ്ററിൽ സംഭവിച്ചത്...

ജുമുഅ നമസ്ക്കാരത്തിനിടെ പള്ളിയിൽ കയറി മോഷണം! സ്ത്രീകളുടെ ബാഗുകളും മൊബൈൽ ഫോണുകളും കവർന്നു...

യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലോയോ എന്ന കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും ഈ നയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നതെന്നും കെ മുരളീധരൻ പറഞ്ഞു. ക്ലിഫ് ഹൗസിലിരുന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചത്. അതിന് ശേഷമാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് വരേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

kmuraleedharan

യുഡിഎഫ് യോഗത്തിലായിരുന്നു കെ മുരളീധരന്റെ അഭിപ്രായപ്രകടനം. ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ നിലപാടിനോട് താന്‍ യോജിക്കുകയാണ്. പഴയതിനെ പറ്റി ഇനി ചര്‍ച്ച ചെയ്യേണ്ടെന്നും എല്‍.ഡി.എഫ് മദ്യ നയത്തിനെതിരെ ഇനി ഏത് രീതിയിലുള്ള സമരമാണ് വേണ്ടതെന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

പുതിയ മദ്യ നയത്തില്‍ കാര്യമായ സമരം നടത്തണം. എന്നാല്‍ ആ സമരം രാമേശ്വരത്തെ ക്ഷൗരം പോലെ ആവരുത്. കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ലെന്നും, അതുപോലെയാകരുത് മദ്യനയത്തിനെതിരെയുള്ള സമരമെന്നും കെ മുരളീധരൻ യോഗത്തിൽ പറഞ്ഞു.

English summary
k muraleedharan mla against udf liquor policy.
Please Wait while comments are loading...