• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലിപ്പിൽ തന്നെ മുരളി; പിഷാരടിയെ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ... താൻ ദേശീയ നേതാവോ സംസ്ഥാന നേതാവോ അല്ല

കോഴിക്കോട്: മുന്‍ കെപിസിസി അധ്യക്ഷനും വടകര എംപിയും ആയ കെ മുരളീധരന്‍ കുറച്ച് കാലമായി കോണ്‍്ഗ്രസിനുള്ളിലെ എതിര്‍ശബ്ദമായി നിലനില്‍ക്കുകയാണ്. ഇത്തവണ, നിയമസഭയിലേക്ക് മത്സരിക്കാന്‍ മുരളീധരന്‍ ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആ നീക്കം ഹൈക്കമാന്‍ഡ് ആദ്യമേ നുള്ളിയിരുന്നു.

എന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രം

ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

ഇത്തവണ വടകര ലോക്‌സഭ മണ്ഡലത്തിലും വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലും മാത്രമേ മത്സരിക്കൂ എന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരണത്തിന് രമേശ് പിഷാരടിയെയൊക്കെ പോലുള്ള സിനിമാക്കാരുണ്ടല്ലോ എന്നാണ് മുരളിയുടെ പക്ഷം. മീഡിയവണ്‍ ചാനലില്‍ അഭിലാഷ് മോഹനന് നല്‍കിയ അഭിമുഖത്തിലാണ് മുരളിയുടെ പ്രതികരണങ്ങള്‍. വിശദാംശങ്ങള്‍...

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

എട്ട് മണ്ഡലങ്ങളില്‍ മാത്രം

എട്ട് മണ്ഡലങ്ങളില്‍ മാത്രം

ഇത്തവണ എട്ട് മണ്ഡലങ്ങളില്‍ മാത്രമേ താന്‍ പ്രചാരണത്തിനുണ്ടാകൂ എന്നാണ് കെ മുരളീധരന്‍ ആവര്‍ത്തിക്കുന്നത്. വടകര ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും പിന്നെ വട്ടിയൂര്‍ക്കാവ് മണ്ഡലവും. ഇവിടെ, പരമാവധി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

 ദേശീയ, സംസ്ഥാന നേതാവല്ല

ദേശീയ, സംസ്ഥാന നേതാവല്ല

താന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവോ സംസ്ഥാന നേതാവോ അല്ലെന്നും കെ മുരളീധരന്‍ പറയുന്നുണ്ട്. കേരളം മുഴുവന്‍ നടന്നു പ്രസംഗിച്ചതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്നും അദ്ദേഹം വിലയിരുത്തുന്നു.

പിഷാരടിയും കൂട്ടരും

പിഷാരടിയും കൂട്ടരും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ ഓരോയിടത്തും സിനിമാക്കാര്‍ ഒക്കെ വരുന്നുണ്ട. സീറ്റ് വേണ്ട, കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിക്കോളാം എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ പിന്നെ താന്‍ ഇല്ലെങ്കിലും അവരെയൊക്കെ വക്ക് അഡ്ജസ്റ്റ് ചെയ്യാമല്ലോ എന്നാണ് പരിഹാസം.

എംപിമാര്‍ ഇറങ്ങട്ടേ

എംപിമാര്‍ ഇറങ്ങട്ടേ

രാഹുല്‍ ഗാന്ധിയേയും പികെ കുഞ്ഞാലിക്കുട്ടിയേയും ഒഴിവാക്കിയാല്‍ ബാക്കി 17 എംപിമാര്‍ ഉണ്ടല്ലോ. അവരെല്ലാം അവരവരുടെ ലോക്‌സഭ മണ്ഡലങ്ങള്‍ക്ക് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കട്ടേ എന്നാണ് മുരളിയുടെ പക്ഷം. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപിയായ കെസി വേണുഗോപാലും കേരളത്തില്‍ ഇറങ്ങട്ടേ എന്ന് അദ്ദേഹം പറയുന്നുണ്ട്.

നോക്കുകുത്തിയായ സമിതി

നോക്കുകുത്തിയായ സമിതി

ഹൈക്കമാന്‍ഡ് നിയോഗിച്ച പത്തംഗ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി നോക്കുകുത്തിയായി മാറി എന്ന വിമര്‍ശനവും കെ മുരളീധരന്‍ ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുന്നതിന് മുമ്പ് തന്നെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വീതംവപ്പെങ്കില്‍ തിരിച്ചടി

വീതംവപ്പെങ്കില്‍ തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാഠം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ നേതാക്കള്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് മുരളി പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീതം വപ്പ് തന്നെയാണ് നടക്കുന്നതെങ്കില്‍, വലിയ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.

സംഘടനാദൗര്‍ബല്യം

സംഘടനാദൗര്‍ബല്യം

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനവും കെ മുരളീധരന്‍ ഉന്നയിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കെ മുരളീധരന്‍ ഇത്തരം ഒരു വിമര്‍ശനം ഉന്നയിച്ചിരുന്നു.

തന്നെ തഴഞ്ഞുകൊണ്ടിരിക്കുന്നു

തന്നെ തഴഞ്ഞുകൊണ്ടിരിക്കുന്നു

കേരളത്തിലെ നേതൃത്വം കുറേ കാലമായി തന്നെ തഴഞ്ഞു കൊണ്ടിരിക്കുകയാണ് എന്ന് മുരളീധരന്‍ പറയുന്നുണ്ട്. അതേ സമയം, ഹൈക്കമാനവ്#ഡിന് തന്നെ വിശ്വാസമുണ്ട് എന്നും അദ്ദഹം പറയുന്നു. അതുകൊണ്ടാണ് താന്‍ ഒരു പരാതിക്കാരന്‍ അല്ലാത്തത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.

തനിക്ക് ഒരു സ്വാധീനവും ഇല്ല

തനിക്ക് ഒരു സ്വാധീനവും ഇല്ല

കേരളത്തിലെ പാര്‍ട്ടി തീരുമാനങ്ങളില്‍ തന്നോട് ആരും അഭിപ്രായം ചോദിക്കാറില്ല എന്നാണ് മുരളീധരന്‍ പറയുന്നത്. തനിക്ക് അങ്ങനെ ഒരു സ്വാധീനവും ഇല്ല. ഇല്ലാത്ത ഒരു കാര്യം ഉണ്ട് എന്ന് പറയേണ്ട കാര്യമില്ലല്ലോ എന്നും കെ മുരളീധരന്‍ പറയുന്നുണ്ട്.

മുരളീധരനെ വിളിക്കൂ...

മുരളീധരനെ വിളിക്കൂ...

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം നേരിട്ടപ്പോള്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കെ മുരളീധരനെ കെപിസിസി അധ്യക്ഷന്‍ ആക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകളും ഉയര്‍ന്നു. പാര്‍ട്ടി ഏല്‍പിച്ചാല്‍ ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് ഇതിനോട് മുരളി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതൃമാറ്റം എന്നത് പിന്നീട് അംഗീകരിക്കപ്പെടാതെ പോവുകയായിരുന്നു.

ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

cmsvideo
  എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

  English summary
  K Muraleedharan mocks the entry of cinema stars like Ramesh Pisharody in congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X