കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗവർണർ ആരാ മഹാരാജാവോ?, അംഗീകരിക്കാനാകില്ല'; സതീശനെ തള്ളി കെ മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: വിസി മാരെ പുറത്താക്കാൻ പറയാൻ ഗവർണർ മഹാരാജാവാണോയെന്ന് കെ മുരളീധരൻ എംപി. താൻ തന്നെ നിയമിച്ച വിസിമാരുടെ രാജി ആവശ്യപ്പെടും മുമ്പ് എന്തുകൊണ്ടാണ് അദ്ദേഹം വിശദീകരണം തേടാതിരുന്നതെന്നും മുരളീധരൻ ചോദിച്ചു. രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി ശരിയല്ല. ഗവർണർ നിയമം പഠിക്കാതെയാണോ രാജി ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനാണ് ബിജെപി ഗവർണർമാരിലൂടെ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംപി.

 k-muraleedharan-1625138067-1650

കോടതിയിൽ നിന്നും തിരിച്ചടി കിട്ടും എന്ന് ഉറപ്പായപ്പോഴാണോ ഗവർണർ നിലപാട് തിരുത്തിയത്? സിപിഎമ്മിലെ ഏറാൻ മൂളികളെ വെക്കാൻ വേണ്ടി മുഖ്യമന്ത്രി തെരച്ചിൽ നടത്തുമ്പോൾ കേന്ദ്രത്തിന്റെ ഏറാൻ മൂളികളെ വെക്കാൻ ഗവർണർ തെരച്ചിൽ നടത്തുകയാണ്. ഇവിടെ തോൽക്കുന്നത് വിദ്യാർത്ഥികളാണ്. സംഭവിക്കാൻ പോകുന്നത് തെരുവിലെ സംഘർഷമാണ്. പരീക്ഷകൾ താളം തെറ്റും,ഫലം കൃത്യമായി പുറത്തുവരില്ല. ഇത് കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തും. അതുകൊണ്ട്
രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പടി വിദ്യയും അവസാനിപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണം.

പ്രതിപക്ഷത്തിന് ഇവിടെ റോളില്ല. രണ്ട് കൂട്ടരും ഇവിടെ തെറ്റ് ചെയ്തിട്ടുണ്ട്. ഗവർണറും സർക്കാരും തമ്മിൽ തെറ്റിയപ്പോൾ സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ എല്ലാ വിസിമാർക്കെതിരെയും ഗവർണർ ആയുധം പ്രയോഗിക്കുകയാണ് ഉണ്ടായത്. അവസാനം കേസ് തേൽക്കുമെന്ന് കണ്ടപ്പോൾ പ്ലേറ്റ് മാറ്റി.

ഗവർണറെ പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ല.വിഷയത്തിൽ കെ സി വേണുഗോപാൽ പറഞ്ഞതാണ് പാർട്ടിയുടെ ദേശീയ നിലപാട്, ഞാന്‍ കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനൊപ്പമാണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം കെ മുരളീധരന്റെ നിലപാടോടെ ഗവർണർ-സർക്കാർ തർക്കത്തിൽ യു ഡി എഫിലെ ഭിന്നത കൂടുതൽ വെളിവാകുകയാണ്.

വിഷയത്തിൽ ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടാണ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. എന്നാൽ കെ സി വേണുഗോപാൽ ഗവർണർക്കെതിരെ രംഗത്തെത്തുകയായിരുന്നു. ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു കെസി വേണുഗോപാൽ പറഞ്ഞത്. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യേണ്ടതാണെന്നും വേണുഗോപാൽ പറഞ്ഞിരുന്നു.

English summary
K Muraleedharan Questions Governor Over VC Issue, Says Can't Agree His Action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X