കുഴല്‍പണ കേസ് മോദി വരെ എത്തും! സുരേന്ദ്രന്റെ ഹെലികോപ്റ്ററിലും അന്വേഷണം വേണം- ബിജെപിയെ പ്രതിരോധത്തിലാക്കി മുരളി
തിരുവനന്തപുരം: കുഴല്‍പണ കേസ് കൊടകരയിലെ കവര്‍ച്ചയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ കെ സുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍ പണം കടത്തിയോ എന്ന ചോദ്യം ഉന്നയിച്ചത് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ആയിരുന്നു.
ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയും ആയ കെ മുരളീധരനും സമാനമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. കുഴല്‍പണ കേസ് ശരിയായ വിധത്തില്‍ അന്വേഷിച്ചാല്‍ അത് നരേന്ദ്ര മോദിയിലേക്ക് വരെ എത്തുമെന്നും മുരളീധരന്‍ പറഞ്ഞു. വിശദാംശങ്ങള്‍...
മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

മോദിയില്‍ എത്താന്‍ തന്റേടമുണ്ടോ
കുഴല്‍പണം സംബന്ധിച്ച കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കും എത്തിയേക്കുമെന്നാണ് കെ മുരളീധരന്‍ പറയുന്നത്. എന്നാല്‍ അതിന് തന്റേടം വേണം. ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ, ഒരാളും രക്ഷപ്പെടാത്ത വിധത്തില്‍ അന്വേഷണം നടക്കുമോ എന്നൊക്കെയാണ് മുരളീധരന്റെ ചോദ്യം.

കേന്ദ്ര നേതൃത്വവും
കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്‍ മാത്രമല്ലെന്ന രീതിയിലും മുരളീധരന്‍ പ്രതികരിച്ചു. ഈ പണം കേരളത്തിലെ ബിജെപിയ്ക്ക് നല്‍കിയത് ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ്. അവരും ഇതില്‍ ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നുണ്ട്.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ സുരേന്ദ്രന്‍ ഉപയോഗിച്ച ഹെലികോപ്റ്ററിനെ സംബന്ധിച്ചും. മുരളീധരന്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സുരേന്ദ്രന്റെ ഹെലികോപ്റ്ററിന്റെ വാടക തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം.

വികാരംകൊണ്ടിട്ട് കാര്യമില്ല
കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്‍ വികാരാധീനനായിട്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ പറയുന്നു. ബിജെപി മൊത്തം ഇപ്പോള്‍ സംശത്തിന്റെ നിഴലില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില അന്തര്‍ധാരകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

ജുഡീഷ്യല്‍ അന്വേഷണം
ഇപ്പോള്‍ നടക്കുന്ന അന്വേഷണം കൊണ്ട് മാത്രം സത്യം തെളിയിക്കപ്പെട്ടോളണം എന്നില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ട്, ഇപ്പോഴത്തെ അന്വേഷണത്തിന് സമാന്തരമായ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാണ് കെ മുരളീധരന്റെ ആവശ്യം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പുറത്ത് വന്നത് മൂന്നര കോടി മാത്രം
ഇപ്പോള്‍ പുറത്ത് വന്നത് വെറും മൂന്നര കോടിയുടെ കുഴല്‍പണം സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ്. ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും മൂന്ന് കോടി വരെ ബിജെപിയുടെ കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത് എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. പണം വന്ന വഴിയെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു.

ജാനുവിന്റെ കാര്യവും
സികെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയ കാര്യവും അന്വേഷിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെടുന്നുണ്ട്. ബിജെപിയിലെ കുഴല്‍പണ ആരോപണം എതിര്‍പാര്‍ട്ടിക്കാര്‍ അല്ല ഉന്നയിച്ചത്, അവരുടെ പാര്‍ട്ടിക്കാര്‍ തന്നെ ആണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബിജെപിയുടെ പ്രതിസന്ധി
കുഴല്‍പണ കേസില്‍ ബിജെപി വലിയ പ്രതിസന്ധിയില്‍ തന്നെ ആണ് പെട്ടിരിക്കുന്നത്. കെ സുരേന്ദ്രനെ ഉടന്‍ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. കെ സുരേന്ദ്രനെ സെക്രട്ടറിയെ ജൂണ്‍ 5 ന് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നുണ്ട്.ണം.
ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ












Click it and Unblock the Notifications