
'ലീഗില്ലാതെ മത്സരിച്ചപ്പോള്‍ ഭാരതപ്പുഴക്കിപ്പുറം ഒരു സീറ്റും ലഭിച്ചില്ല: യുഡിഎഫിലെ അഭിവാജ്യ ഘടകം'
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അടുത്തിടെ ഒരിക്കല്‍ കൂടി കേരള രാഷ്ട്രീയത്തില്‍ സജീവ ചർച്ചയായി ഉയർന്ന് വന്നിരിക്കുകയാണ്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അടുത്തിടെ നടത്തിയ ചില വിവാദ പരാമർശങ്ങളും ഈ ചർച്ചകള്‍ക്ക് ആക്കം കൂട്ടി. മുസ്ലീം ലീഗ് ഇല്ലെങ്കില്‍ യു ഡി എഫ് ഇല്ലെന്ന് അർത്ഥമില്ല, ആര് പോയാലും മുന്നണി നിലനില്‍ക്കുമെന്നായിരുന്നു നേരത്തെ ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ കെ പി സി സി അധ്യക്ഷന്‍ പറഞ്ഞത്.
മുസ്ലീം ലീഗ് നേതൃത്വത്തിലും അണികളിലും ഇത് വലിയ അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ വന്ന സുധാകരന്റെ സംഘപരിവാർ 'അനുകൂല' പ്രസ്താവനയില്‍ ലീഗ് ശക്തമായി പ്രതികരിക്കുകയും ചെയ്തു. നേതൃതലത്തില്‍ നടത്തിയ ചർച്ചകള്‍ക്ക് ശേഷമാണ് ഈ വിഷയങ്ങള്‍ പിന്നീട് പരിഹരിക്കപ്പെട്ടത്. അതേസമയം, മുസ്ലിം ലീഗ് യു ഡി എഫിന്റെ അഭിവാജ്യ ഘടകമാണെന്നാണ് കെ മുരളീധരന്‍ അഭിപ്രായപ്പെടുന്നത്.

മുസ്ലിം ലീഗ് മുന്നണിയിലില്ലെങ്കില്‍ യു ഡി എഫിന്റെ ഭാവി മോശമാണെന്നാണ് വടകര എംപി കൂടിയായ കെ മുരളീധരന്‍ അഭിപ്രായപ്പെടുന്നത്. സീ ന്യൂസ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില യാഥാർത്ഥ്യങ്ങള്‍ പറയുക തന്നെ വേണം. ചിലര് ചോദിക്കുന്നുണ്ട് അത്രയൊക്കെ വേണൊയെന്നാണ്. പക്ഷെ അതാണ് യാഥാർത്ഥ്യമെന്നും കെ മുരളീധരന്‍ പറയുന്നു.
'ബ്ലെസ്ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന് ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'

ലീഗുമായി സഖ്യമില്ലാതെ 1967 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. അന്ന് ഇന്നത്തെ കോണ്‍ഗ്രസ് പോലെയല്ല, വളരെ ശക്തമായിരുന്നു. ആ കോണ്‍ഗ്രസിന് അന്ന് ഭാരതപുഴക്കപ്പുറം ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. അതൊക്കെ നമ്മുടെ മനസ്സിലുണ്ടാവണം. വെറുതെ ഇല്ലാത്ത മേനി നടിക്കരുത്. പണ്ടത്തെ കഥകള്‍ക്കൊന്നും ഇനിയൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അഞ്ച് പൈസ മുടക്കാതെ 2 കോടിയുടെ ലോട്ടറി വിജയി: ഐറിന് മുഴുവന്‍ നന്ദിയും ആ സുഹൃത്തിനോട്

പഴയ ചരിത്രത്തിലൊക്കെ പറയും 67 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് പൊരുതി തോറ്റുവെന്നും രണ്ടാം സ്ഥാനത്ത് വന്നുവെന്നും. പക്ഷെ ആ തിരഞ്ഞെടുപ്പില്‍ പോലും ഏതാണ്ട് ആറോളം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. അന്നുപോലും ഒറ്റക്ക് മറികടക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്തവണ അതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടതേയില്ല.
Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ലീഗ് ഉള്‍പ്പടേയുള്ള യു ഡി എഫിനെ ശക്തിപ്പെടുത്തി കൂടുതല്‍ ഘടകകക്ഷികളെ മുന്നണിയിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. കെ സുധാകരന്റെ പ്രതികരണത്തിലെ വിഷയമൊക്കെ ചർച്ച് ചെയ്ത് പരിഹരിച്ചു. അക്കാര്യത്തില്‍ ലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഒരിക്കലും ഞങ്ങള്‍ മുന്നണി വിട്ട് പോവില്ല. പക്ഷെ ഞങ്ങള്‍ക്ക് ചില അഭിപ്രായങ്ങളുണ്ടെന്ന് അവർ വ്യക്തമാക്കി. ആ അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ചില അവസരങ്ങളിലൊക്കെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. അതുകൊണ്ടാണല്ലോ രണ്ട് പാർട്ടിയായി നില്‍ക്കുന്നത്. പണ്ട് കാലത്ത് കോണ്‍ഗ്രസ് പോരാടിയതിന്റെ ചരിത്രം ഇന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അന്നത്തെ അന്തരീക്ഷം മാറി. അന്ന് വോട്ട് ചെയ്ത ഒരു വോട്ടറും ഇന്ന് ജീവിച്ചിരിപ്പില്ല. പിന്നെ ആ ചരിത്രം മറക്കാനെ നമ്മളെ സംബന്ധിച്ച് സാധിക്കുകയുള്ളു.

പണ്ട് കാലത്ത് ചില ആളുകള്‍ പറയും ഈ തറവാട്ടില്‍ ഒരു ആന ഉണ്ടായിരുന്നുവെന്ന്. ഇന്ന് നമ്മള്‍ നോക്കുമ്പോള്‍ പുറകോട്ട് നടക്കുന്ന കുഴിയാനയെ മാത്രമാണ് കാണുക. പണ്ട് കാലത്ത് ആനയെ കെട്ടിയിരുന്നു എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ വല്ല നേട്ടവും ഉണ്ടാവുമോ. മുന്നണി വിട്ടുപോയ കക്ഷികളെ അടക്കം തിരികെ എത്തിച്ച് യു ഡി എഫ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കേരള കോണ്‍ഗ്രസിനെ അടക്കം തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.