കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണം...രാഹുലിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുടെ പ്രവാഹം
ദില്ലി: കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാനുള്ള ആവശ്യം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ ഇക്കാര്യം ആവശ്യപ്പെട്ടുള്ള കമന്റുകളുടെ പ്രവാഹമാണ്. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെയും കൊവിഡ് നഷ്ടപരിഹാരം സംബന്ധിച്ചും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ നിന്നാണ് മുരളീധരനെ പിന്തുണച്ചുള്ള കമന്റുകള്‍ വന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കെ മുരളീധരനെ കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ക്യാമ്പയിന്‍ ദിവസങ്ങളായി നടക്കുന്നുണ്ട്.

എംഎം ഹസനെ മാറ്റണമെന്നാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ അടക്കം ആവശ്യപ്പെടുന്നത്. ലീഗ് അടക്കമുള്ള കക്ഷികള്‍ക്കും മുരളീധരന്‍ വരുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഹസന്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. അദ്ദേഹം നിയമിതനായിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നാണ് വാദം. ഹൈക്കമാന്‍ഡ് പക്ഷേ മാറ്റം വേണമെന്ന നിലപാടിലാണ്. പക്ഷേ ഗ്രൂപ്പ് നേതാക്കള്‍ ഹസനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനവും പ്രതിപക്ഷ നേതൃ സ്ഥാനവും ഗ്രൂപ്പ് നേതാക്കള്‍ക്ക് നഷ്ടമായ ക്ഷീണം കണ്‍വീനര്‍ സ്ഥാനത്തില്‍ തീര്‍ക്കാനാണ് നീക്കം.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജൂലായ് രണ്ടിന് യോഗം ചേരുന്നുണ്ട്. മുരളീധരനെ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധിയുടെ അടിമുടി മാറ്റത്തിന്റെ ഭാഗമായിട്ടാണ് ഇതും നടപ്പാക്കുന്നത്. കെ മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കെവി തോമസിന് അധ്യക്ഷനാവണമെന്ന് വലിയ ആഗ്രഹമുണ്ട്. മുരളീധരന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചതായിട്ടാണ് സൂചന. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസില്‍ പിടി തോമസിന് യാതൊരു റോളുമില്ലാതാവും.
Recommended Video
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം
അതേസമയം കെവി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കെ സുധാകരനുമായി മുരളീധരന്‍ പറഞ്ഞ് തീര്‍ത്തിരുന്നു. ഇതോടെ നേതൃത്വവുമായുള്ള പിണക്കവും മാറിയിട്ടുണ്ട്. കെവി തോമസ് നേരത്തെ ദില്ലിയിലെത്തി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗ്രൂപ്പുകളുടെ സമ്മര്‍ദത്തെ അതിജീവിക്കുകയാണ് രാഹുലിന് മുന്നിലുള്ള വെല്ലുവിളി. മുരളീധരന്‍ വരുന്നതിനോട് വലിയ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ ഇല്ലെങ്കില്‍ ഗ്രൂപ്പുകളുടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുമെന്ന തോന്നലാണ് ഹസനെ പിന്തുണയ്ക്കാനുള്ള കാരണം.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications