Get Updates
Get notified of breaking news, exclusive insights, and must-see stories!

'വന്ദേ ഭാരതിൽ തരംതാണ രാഷ്ട്രീയക്കളി, എംഎൽഎ രണ്ട് വാക്ക് പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴുമോ?': കെ മുരളീധരൻ

തിരുവനന്തപുരം ‌: വന്ദേഭാരതില്‍ തരംതാണ രാഷ്ട്രീയക്കളി എന്ന് കെ മുരളീധരന്‍. ലോക്കൽ എംഎൽഎ ക്ഷണിച്ചിട്ട് പോലും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും എം എൽ എ രണ്ട് വാക്ക് പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്നും അദ്ദേഹം ചോദിച്ചു. ഉദ്ഘാടന യാത്രയിൽ ഉടനീളം ബി ജെ പിയുടെ ജാഥയും ബഹളവുമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി ഓഫീസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയെന്നും വി മുരളീധരന് വേണ്ടി പത്ത് മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേ ഭാരത് നിർത്തിയെന്നും കെ മുരളീധരൻ പറഞ്ഞു.രണ്ടാം വന്ദേ ഭാരത് ആരുടെയെങ്കിലും സമ്മർദ്ദം കൊണ്ട് മാത്രമല്ല ആദ്യത്തെ വന്ദേ ഭാരത് മികച്ച വരുമാനം നൽകിയത് കാെണ്ട് കൂടിയാണ് അനുവദിച്ചത്.

k m

ഉദ്ഘാടന യാത്ര പക്ഷേ ബി ജെ പി യായാത്ര പോലെയായിരുന്നു. റെയിൽ വേ സ്റ്റേഷനിൽ നിന്ന് ബി ജെ പി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കയറുന്നു.ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽ വേ ഉദ്യോ​ഗസ്ഥർ പോലും നിസഹായകരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്ന് വിളി വരും. വികസ പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തികരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഫയൽ പോലും കാണാത്ത ചില കേന്ദ്രമന്ത്രിമാർ ഉണ്ട്. അവരുടെ ഏക പണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്, കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുത് എന്ന് പറയുന്ന ആളാണ് മുരളീധരൻ. ഇരിക്കുന്ന പദിവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ എന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തത്. കാസർകോട്ട് നിന്നാണ് രണ്ടാം വന്ദേ ഭാരതിന്റെ യാത്ര തുടങ്ങിയത്. ക്ഷണിക്കപ്പെട്ട അതിഥികളും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായിരുന്നു ആദ്യ യാത്രക്കാർ. വലയി സ്വീകരണമാണ് വന്ദേ ഭാരതിന് ലഭിച്ചത്. ഉദ്ഘാടന ചടങ്ങിലും വിദ്യാർത്ഥികളുടെ പരിപാടികൾ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ചിരുന്നു.ഉദ്ഘാടനം പ്രമാണിച്ച് പയ്യന്നൂർ, തലശ്ശേരി, കായകുളം എന്നിവടങ്ങളിൽ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+