Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈനിൽ ഹൈക്കോടതി സർക്കാരിനൊപ്പം: ഹർജികൾ തളളി; മുന്നോട്ട് പോകാൻ നിർദ്ദേശം

കൊച്ചി: സിൽവർ ലൈനുമായി ബന്ധപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തളളി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് സമർപ്പിച്ച രണ്ട് ഹര്‍ജികളാണ് കോടതി തളളിയത്.

ജസ്റ്റിസ് എൻ.നഗരേഷ് ആയിരുന്നു ഹർജികൾ തള്ളിയത്. എന്നാൽ, സംസ്ഥാന സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാം എന്ന വാദം കോടതി അംഗീകരിച്ചു.

ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സാധ്യമല്ല. സിൽവർ ലൈൻ എന്നത് ഒരു പ്രത്യേക റെയില്‍വേ പദ്ധതി ആണെന്നും ആയിരുന്നു ഹര്‍ജിക്കാരുടെ വാദം.

1

അതേസമയം, സിൽവർ ലൈൻ എന്നത് ഒരു പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയില്‍വേ പദ്ധതി മാത്രം ആണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയത്. പ്രത്യേക റെയില്‍വേ പദ്ധതിയുടെ പട്ടികയിലേക്ക് വന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പുറത്ത് ഇറക്കേണ്ടി വരും. പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. അതേസമയം, കേരള സർക്കാരിന്റെ ഈ വാദത്തെ കോടതി അംഗീകരിച്ചു.

Recommended Video

cmsvideo
    എറണാകുളം: കെ റെയിൽ: ഹർജികൾ തള്ളി ഹൈക്കോടതി
    2

    അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരിച്ച് കെ സി ബി സി രംഗത്ത് എത്തിയിരുന്നു. പദ്ധതിയിൽ കേരളത്തിലെ ജനങ്ങൾക്കുളള ആശങ്ക അകറ്റണം എന്നാണ് കെ സി ബി സി വ്യക്തമാക്കിയത്. ഈ പദ്ധതിയിൽ സ‍ർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ സർക്കാർ തയ്യാറാകണം. തുടർന്ന് സർക്കാർ ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കെ സി ബി സി പറഞ്ഞു.

    3

    കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ചുളള ചോദ്യങ്ങളും വി‍മർശനങ്ങളും ഒന്നും പൂ‍ർണമായി അവഗണിക്കാൻ കഴിയില്ല. നിലവിൽ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കേരളത്തിൽ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നത്. മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ല. ഈ ഉയർന്ന് വരുന്ന വിമർശനങ്ങളെ സർക്കാർ ഗൗരവമായി ഉൾക്കൊളളണമെന്നും കെ സി ബി സി പറഞ്ഞു.

    4

    സിൽവർ ലൈൻ പദ്ധതിയിൽ കെ സി ബി സി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ ;-

    കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്.അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണം.

    5

    പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം.ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം.

    6

    ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠന രീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.-കേരളാ കത്തോലിക്കാ മെത്രാൻ സമിതി.

    7

    അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയിൽ പ്രതികരിച്ച് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ രംഗത്ത് എത്തിയിരുന്നു. എല്‍ഡിഎഫ് തീരുമാനത്തിനോടൊപ്പം നില്‍ക്കുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ പദ്ധതിയ്ക്ക് എതിരെ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാൽ, ജനങ്ങള്‍ക്ക് മുന്നിൽ പദ്ധതിയെ കുറിച്ച് ശരിയായ വിശദീകരണം നല്‍കണം. എന്നാൽ, ജനങ്ങളുടെ പ്രതിഷേധം തണുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധം അവസാനിപ്പിക്കാൻ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീട് തോറും കയറി ഇറങ്ങുന്നു. ധൃതി പിടിച്ചുള്ള തീരുമാനം അല്ല സില്‍വര്‍ ലൈന്‍ പദ്ധതി എന്നും അദ്ദേഹം വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+