കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ-റെയിൽ സംവാദം; ജോസഫ് മാത്യുവിന്റെ വാദങ്ങളെ സർക്കാർ ഭയക്കുന്നുവെന്ന് കെകെ രമ

Google Oneindia Malayalam News

കോഴിക്കോട്; കെ-റെയിലിനെക്കുറിച്ചുള്ള സംവാദത്തില്‍ നിന്ന് ജോസഫ്.സി.മാത്യുവിനെ ഒഴിവാക്കിയ സർക്കാർ നടപടി രാഷ്ട്രീയ സംവാദങ്ങളെ ഭരണക്കാർ ഭയക്കുന്നതിന്റെ തെളിവാണെന്ന് കെ കെ രമ എംഎൽഎ. ഇടത്പക്ഷത്തിനോ ജനതാല്പര്യമുള്ള രാഷ്ട്രീയത്തിനോ അംഗീകരിക്കാനാവാത്ത, ഗൂഢ താല്പര്യങ്ങളാണ് കെ-റെയിലിനു പിറകിലുള്ളതെന്ന് ഇതിലൂടെ വെളിവാകുന്നുണ്ട്. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വസ്തുതകളുടെയും വസ്തുനിഷ്ഠ വാദങ്ങളിലൂടെയും ജോസഫ് സി മാത്യു നൽകുന്ന മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറാവണം.
ഇതിനോടകം അദ്ദേഹം ഉന്നയിച്ച വാദങ്ങൾക്ക് മറുപടി ഇല്ലെങ്കിൽ അത് തുറന്ന് സമ്മതിക്കുന്നതിനു പകരം അദ്ദേഹത്തെ സംവാദത്തിൽ നിന്നേ മാറ്റിനിർത്തുന്നതിനിലൂടെ ഭരണകൂടം അദ്ദേഹത്തിന്റെ വാദങ്ങളെ ഭയക്കുന്നുവെന്ന് തന്നെയാണെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

rema-1558608607-1594622031-1621824670-1631802446.jpg -Properties Reuse Image

കെ-റെയിലിനെക്കുറിച്ചുള്ള സംവാദത്തില്‍ നിന്ന് ജോസഫ്.സി.മാത്യുവിനെ ഒഴിവാക്കിയ സർക്കാർ നടപടി രാഷ്ട്രീയ സംവാദങ്ങളെ ഭരണക്കാർ ഭയക്കുന്നതിന്റെ തെളിവാണ്. ഇടത്പക്ഷത്തിനോ ജനതാല്പര്യമുള്ള രാഷ്ട്രീയത്തിനോ അംഗീകരിക്കാനാവാത്ത, ഗൂഢ താല്പര്യങ്ങളാണ്
കെ-റെയിലിനു പിറകിലുള്ളതെന്ന് ഇതിലൂടെ വെളിവാകുന്നുണ്ട്. ചീഫ് സെക്രട്ടറിയാണ് തന്നെ സംവാദത്തിന് ക്ഷണിച്ചതെന്നാണ് ജോസഫ് സി.മാത്യു പറഞ്ഞത്.

സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ക്ഷണം മരവിപ്പിച്ച് അദ്ദേഹത്തെ സംവാദത്തിൽ നിന്നു പുറത്തു നിർത്താൻ കെല്പുള്ള അദൃശ്യ ശക്തികൾ സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥയെയാണ് അട്ടിമറിക്കുന്നത്. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വസ്തുതകളുടെയും വസ്തുനിഷ്ഠ വാദങ്ങളിലൂടെയും ജോസഫ് സി മാത്യു നൽകുന്ന മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറാവണം.

ഇതിനോടകം അദ്ദേഹം ഉന്നയിച്ച വാദങ്ങൾക്ക് മറുപടി ഇല്ലെങ്കിൽ അത് തുറന്ന് സമ്മതിക്കുന്നതിനു പകരം അദ്ദേഹത്തെ സംവാദത്തിൽ നിന്നേ മാറ്റിനിർത്തുന്നതിനിലൂടെ ഭരണകൂടം അദ്ദേഹത്തിന്റെ വാദങ്ങളെ ഭയക്കുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.
ഈ നടപടിയിലൂടെ വ്യക്തിപരമായി ജോസഫ് സി മാത്യുവും നമ്മുടെ ജനാധിപത്യ വ്യവസ്ഥ തന്നെയും നേരിടുന്ന അവഹേളനത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവരണം, പോസ്റ്റിൽ കെ കെ രമ പറഞ്ഞു.

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

സർക്കാർ ഇടതുപക്ഷ സമീപനമല്ല വലതുപക്ഷ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് സംവാദത്തിൽ ജോസഫ് സി മാത്യു തുറന്ന് കാട്ടുമെന്നതാണ് സർക്കാർ ഭയപ്പെടുന്നതെന്നായിരുന്നു വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.'ചീഫ് സെക്രട്ടറിയാണ് ജോസഫ് സാമുവലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ചീഫ് സെക്രട്ടറിക്ക് മീതെയുള്ള അധികാര കേന്ദ്രം ഏതാണ് ? കെ. റെയിൽ എം.ഡി യോ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ആരെങ്കിലും ചീഫ് സെക്രട്ടറിക്ക് മുകളിലാണോയെന്നും' സതീശൻ ചോദിച്ചിരുന്നു.

English summary
K-rail talk; KK Rema says government fears Joseph Mathew's arguments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X