'സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല, പഠിപ്പിക്കണം'; പരിഹസിച്ച് വി.ഡി.സതീശൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ലെന്നും പാർലമെന്റിന് മുന്നിൽ പെരുമാറേണ്ടതെങ്ങനെ പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തിലായിരുന്നു സതീശന്റെ പ്രതികരണം.
സംഭവത്തിൽ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയതെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരുന്നു.
Recommended Video

ഇതിന് പിന്നാലെയാണ് പരിഹസിച്ച് സതീശൻ പ്രതികരിച്ചത്.
കെ സുരേന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ ; -
‘സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല. ഡല്‍ഹി പൊലീസിന് ഈ പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല'. കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സില്‍വര്‍ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത് എത്തിയിരുന്നു. സില്‍വര്‍ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് വി.മുരളീധരന്‍ രാജ്യസഭയിൽ വ്യക്തമാക്കിയത്. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിലെ വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ രാജ്യസഭയില്‍ തീപാറുന്ന വാക്പോരാണ് വിഷയത്തിൽ ഉണ്ടായത്. നിയമങ്ങള്‍ പാലിക്കാതെയാണ് കേരളത്തിൽ സിൽവർ ലൈൻ നടപടികള്‍ തുടരുന്നത്. വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുന്നു. ഇത് കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണ്. ജനങ്ങൾ തെരുവിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു. കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടിയെന്നും വി.മുരളീധരന്‍ രാജ്യസഭയിൽ വിമർശിച്ചു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്.

റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ, കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി ആവിശ്യപ്പെട്ടിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിലെ സർവേ നിയമപരമല്ലെന്ന് ഹർജിക്കാർ പറയുന്നത്.

എന്നാൽ, സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും കേരളത്തിൽ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.












Click it and Unblock the Notifications