രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരുന്നതിന്റെ മുന്നോടിയാണെന്ന് കെ ശങ്കരനാരായണന്‍

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂര്‍: രാജസ്ഥാനിലെന്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരുന്നതിന്റെ മുന്നോടിയാണെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍. കോണ്‍ഗ്രസ് വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചുവന്നാല്‍ പിന്നീടൊരിക്കലും ബിജെപി അധികാരത്തില്‍ വരില്ലെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

സാധു കല്യാണമണ്ഡപത്തില്‍ കെപിഎസ്ടിയു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ മാനസിക വിഭ്രാന്തി കാരണമാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും തറയായ പ്രസംഗം ഒരു പ്രധാനമന്ത്രിയും നടത്തിട്ടില്ലെന്നും ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

img

കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, വിഎ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, ടി ശരത്ചന്ദ്രപ്രസാദ്, സണ്ണി ജോസഫ് എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍,എന്‍. രവികുമാര്‍, തമിഴ്നാട് അധ്യാപക സംഘടനാ ജനറല്‍ സെക്രട്ടറി എന്‍ രംഗരാജന്‍, ടിഒ മോഹനന്‍, എന്‍പി ശ്രീധരന്‍, എം സലാഹുദ്ദീന്‍, എന്നിവര്‍ പ്രസംഗിച്ചു. കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടിഎസ് സലീം സ്വാഗതവും സംസ്ഥാന ട്രഷറര്‍ എകെ അബ്ദുള്‍ സമദ് നന്ദിയും പറഞ്ഞു.


ആക്ഷന്‍ ഹീറോ പോലീസ്, ഗുണ്ട വിനുവിനായി പോലീസിന്റെ തകര്‍പ്പന്‍ സംഘട്ടനം, പക്ഷേ ഇത്തവണയും രക്ഷപ്പെട്ടു

English summary
K Sankaranarayanan about Rajasthan by election victory

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്