കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് എകെജി; ജനങ്ങളെ ഭയപ്പെടുത്തി അക്രമം നടത്തി!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
AKG ഭയപ്പെടുത്തി അക്രമം നടത്തിയ നേതാവ് | Oneindia Malayalam

കണ്ണൂർ: എകെജിക്കെതിരെ രൂരക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ. കണ്ണൂർ ജില്ലയിൽ ഇന്ന് കാണുന്ന ആക്രമ രാഷ്ട്രീയത്തിന് വഴിയൊരുക്കിയത് എകെ ഗോപാലനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജനാധിപത്യം തകർക്കാൻ ആദ്യം നേതൃത്വം കൊടുത്ത വ്യക്തിയാണ് എകെജി. ജില്ലാ കോണ്‍ഗ്രസിന്റെ എക്‌സിക്യുട്ടീവ് യോഗം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുന്നതിനിടയിലാണ് കെ സുധാകരൻ എകെജിക്കെതിരെ ആഞ്ഞടിച്ചത്.

എകെജിക്കെതിരെ ബൽറാമിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് സുധാകരൻ എകെജിയെ വിമർശിച്ചത്. എകെജിയെ വിമർശിക്കരുത് എന്ന് പറയാൻ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം ദിവ്യനോ മാതൃകാപുരുഷനോ മഹാനോ ആണെന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എകെജി അക്രമങ്ങൾക്ക് നേതൃത്വം കൊടുത്തു

എകെജി അക്രമങ്ങൾക്ക് നേതൃത്വം കൊടുത്തു

പെരളശ്ശേരിയിലും പരിസരത്തും പാര്‍ട്ടിഗ്രാമമുണ്ടാക്കാനും വീടുകള്‍ ആക്രമിക്കാനും ജനങ്ങളെ ഭയപ്പെടുത്തി അക്രമം നടത്താനും നേതൃത്വംകൊടുത്ത നേതാവാണ് എകെജിയെന്ന് അദ്ദേഹം പറഞ്ഞു. ബൽറാമിന് തെറ്റ് പറ്റിയെങ്കിൽ അതിനെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്.

ഇടുക്കിയിലെ ഒരു ഓഫീസും കാണില്ലായിരുന്നു

ഇടുക്കിയിലെ ഒരു ഓഫീസും കാണില്ലായിരുന്നു

എകെജിയെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഓഫീസ് എറിഞ്ഞുതകര്‍ക്കുന്നത് എന്തു നീതിയാണെന്ന് കെ സുധാകരന്‍ ചോദിച്ചു. വിശ്വനേതാവായ ഗാന്ധിജിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ തെറിവിളിച്ചവരാണ് സിപിഎം ആ പാര്‍ട്ടിയെടുത്ത നിലപാട് എംഎം മണിയോട് കോണ്‍ഗ്രസ് കാണിച്ചെങ്കിൽ ഇടുക്കിയിലെ ഒറ്റ പാർട്ടി ഓഫീസും കാണില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം-സിപിഐ പോര്

സിപിഎം-സിപിഐ പോര്

ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ എകെജിയെ ബഹുമാനിക്കുന്നു. അതേസമയം അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു ബഹുമാനവും ഇല്ല. സംസ്ഥാനത്ത് സിപിഎം.-സിപിഐ. പോരില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വിടി ബല്‍റാമിനെപ്പോലുള്ള നേതാവിനെ വേട്ടയാടുകയാണെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

വിവാദം തുടരുന്നു...

വിവാദം തുടരുന്നു...

ബിടി ബൽറാം എകെജിക്കെതിരെ ഫേസ്ബുക്കിലുിട്ട പരാമർശം വൻ വിവാദമായിരുന്നു. ഇതിനെ വിമർശിച്ച് കോൺഗ്രസിനകത്തുള്ള നേതാക്കൾ തന്നെ രംഗത്ത് വന്നിരുന്നു. സിപിഎം നേക്കൾ രൂക്ഷ വിമർശനവുമായാണ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം വിടി ബൽറാമിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

ബാല പീഡനം നടത്തിയ കമ്മി നേതാവ്

ബാല പീഡനം നടത്തിയ കമ്മി നേതാവ്

കമ്യൂണിസ്റ്റ് നേതാവും സാമുഹ്യപ്രവർത്തകനുമായ എകെ ഗോപാലനെക്കുറിച്ച് താൻ പറഞ്ഞ കമന്റിനെ ന്യായീകരിച്ച് വി ടി ബൽറാം എംഎൽഎ ബാലപീഢനം നടത്തിയ കമ്മി നേതാവ്‌ എന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരു ചർച്ചയിൽ വിടി ബൽറാം ഏകെജിയെക്കുറിച്ച് പറഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളാണ് എംഎൽഎയ്ക്ക് എതിരെ ഉയരുന്നത്.

ഏകെജിയുടെ ആത്മകഥ

ഒളിവിൽ കഴിയുന്ന കാലത്ത്‌ അഭയം നൽകിയ വീട്ടിലെ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്‌. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട്‌ അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത്‌ പുറത്ത്‌ പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും‌ അദ്ദേഹം തന്നെ മനസ്സുതുറക്കുന്നുണ്ട് ആത്മകഥയിൽ. ഇതിനെ അധികരിച്ച് ദി ഹിന്ദു പത്രത്തിൽ വന്ന ലേഖനത്തെ കൂട്ടുപിടിച്ചാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

English summary
K Sudhakaran against AK Gopalan in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X