വിഎസ് അധികാരമോഹി; വിവരവും വിവേചനവുമില്ല, രൂക്ഷവിമർശനവുമായി കെ സുധാകരൻ!!

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സിപിഎമ്മിലെ മുതിർന്ന നേതാവും ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. വിവരവും വിവേകവുമില്ലാത്ത വിഎസ് അച്യുതാന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കി 200 കോടി ചെലവിട്ടിട്ടും സംസ്ഥാനത്തിന് ഗുണകരമായ ഒരു ഉപദേശം പോലും വിഎസ് നല്‍കിയിട്ടില്ല.

വിഎസിനോളം അധികാരമോഹിയായ നേതാവ് ഇടതുപക്ഷത്തും വലതുപക്ഷത്തുമില്ലെന്നും സുധാകരന്‍ ആരോപിച്ചു. പോലീസിലും സിവില്‍ സര്‍വീസിലും ഗ്രൂപ്പ് ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സംസാരിക്കുന്നതുപോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിലുമുണ്ട് ജാതി വിവേചനം; അതും ഇഎംഎസ് കാലത്ത്, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നത്?

sudhakaran-

ജനങ്ങളോട് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഭാഷ സംസാരിക്കാന്‍ പിണറായിക്ക് അറിയില്ല. പിണറായി മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു. സഹജമായ സംസ്‌കാരം അറിയാതെ പുറത്തുചാടുമെന്നാണ് ഭയന്നാണ് അദ്ദേഹം നിര്‍ത്തി നിര്‍ത്തി സംസാരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

English summary
K Sudhakaran against Pinarayi Vijayan and VS
Please Wait while comments are loading...