മനോരമയ്ക്ക് എട്ടിന്റെ പണികൊടുത്ത് സുധാകരൻ! പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടേയില്ല... എല്ലാം ഓഫ് ദ റെക്കോർഡ്
കൊച്ചി: ഒടുവില്‍ കെ സുധാകരന്‍ മലക്കം മറിഞ്ഞു. പിണറായി വിജയനെ താന്‍ ചവിട്ടിയെന്ന് പറഞ്ഞിട്ടേയില്ലെന്നാണ് കെ സുധാകരന്‍ ഇപ്പോള്‍ പറയുന്നത്. കുറ്റം മുഴുവന്‍ മലയാള മനോരമയ്ക്കും അഴിമുഖം തയ്യാറാക്കിയ ലേഖകനും ആണ് സുധാകരന്‍ ചാര്‍ത്തി നല്‍കിയിരിക്കുന്നത്.
ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യങ്ങള്‍ മനോരമ ലേഖകന്‍ വാര്‍ത്തയാക്കുകയായിരുന്നു എന്നാണ് സുധാകരന്‍ ഇപ്പോള്‍ പറയുന്നത്. ഇതൊന്നും വാര്‍ത്തയാക്കരുത് എന്ന് താന്‍ പറഞ്ഞിരുന്നു എന്നും സുധാകരന്‍ പറയുന്നുണ്ട്. തന്റെ പരാതി മലയാള മനോരമയുടെ പത്രാധിപരെ അറിയിച്ചിട്ടുണ്ട് എന്നും പറയുന്നു. വിശദാംശങ്ങള്‍ നോക്കാം...

ഞാന്‍ പറഞ്ഞതല്ല
ആ അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല എന്നാണ് കെ സുധാകരന്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി താഴെയിട്ടു എന്നൊന്നും അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ല.

ഇങ്ങോട്ട് ചോദിച്ചതാണ്
മനോരമയുടെ ലേഖകന്‍ തന്നോട്ട് ഇങ്ങോട്ട് ചോദിച്ചചോദ്യമായിരുന്നു അത്. അപ്പോഴാണ് പ്രതികരിച്ചത്. അതേ കുറിച്ച് പറയേണ്ടെന്നും എഴുതേണ്ടെന്നും അതേ കുറിച്ച് പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും വ്യക്തമാക്കിയതാണ്.

ഓഫ് ദി റെക്കോര്‍ഡ് ആയി
തനിക്ക് അറിയാന്‍ വേണ്ടി മാത്രമാണ് എന്ന് മനോരമ ലേഖകന്‍ ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരിക്കലും പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഓഫ് ദ റെക്കോര്‍ഡ് ആയിട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്.

ചതിവിന്റെ ശൈലി
മൂന്ന് വട്ടം ഓഫ് ദ റെക്കോര്‍ഡ് എന്ന് അടിവരയിട്ടു പറഞ്ഞു. എന്നിട്ടും ഒരു ചതിവിന്റെ ശൈലിയില്‍ അത് പ്രസിദ്ധീകരിച്ചതിന്റെ കുറ്റം തനിക്കല്ലെന്നും കെ സുധാകരന്‍ വിശദീകരിക്കുന്നു. അത് മാധ്യമ പ്രവര്‍ത്തനത്തിന് അപമാനകരമായ നടപടി ആയിപ്പോയി എന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയെ ചൂടാക്കാന്‍ താത്പര്യമില്ല
പിണറായി വിജയനെ ചൂടാക്കാന്‍ തനിക്ക് ഒരു താത്പര്യവും ഇല്ലെന്നും കെ സുധാകരന്‍ പറയുന്നുണ്ട്.. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നതിനും മുമ്പേ ഉള്ളതാണ് പിണറായി വിജയനുമായുള്ള ബന്ധം. പിണറായിയെ ചവിട്ടി താഴെയിട്ട്, വലിയ ആഭ്യാസിയാണെന്ന് കാണിക്കേണ്ട ഒരു കാര്യവും തനിക്കില്ല. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ആ സ്ഥാനത്തെ വ്യക്തിപരമായി ബഹുമാനിക്കുന്ന ആളാണ് താന്‍ എന്നും സുധാകരന്‍ പറഞ്ഞു.

കെഎസ് യുക്കാരന്‍ ആയ മാധ്യമ പ്രവര്‍ത്തകന്‍
അഭിമുഖം തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകനെ രൂക്ഷമായി ആക്രമിക്കുന്നുണ്ട് കെ സുധാകരന്‍. നാലഞ്ച് വര്‍ഷം മുമ്പ് കോട്ടയത്തുനിന്ന് ഉയര്‍ന്നുവന്ന ഒരു വാര്‍ത്തയാണ്. ഇതുപോലെ ഒരു കെഎസ് യുക്കാരന്‍ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂവിന് വന്നതാണ്. അന്നും ഇതുപോലെ പറഞ്ഞതാണ്, ആ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്ന്. പഴയ കെഎസ് യുക്കാരന്‍ ആണെന്ന് പറഞ്ഞ് അഭ്യര്‍ത്ഥിച്ചപ്പോഴാണ് കാര്യങ്ങള്‍ പറഞ്ഞത് എന്നും സുധാകരന്‍ പറയുന്നു.

എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ
യഥാര്‍ത്ഥത്തില്‍ എന്താണ് അന്ന് സംഭവിച്ചത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സുധാകരനോട് ചോദിച്ചു. അതേക്കുറിച്ച് ഇനി എന്തെങ്കിലും പറയാന്‍ തനിക്ക് ഇനി താത്പര്യമില്ലെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടല്ലോ, താന്‍ ഗോദയിലൊന്നും മത്സരിക്കാന്‍ പോകുന്നില്ല എന്ന് കൂടി പറഞ്ഞു സുധാകരന്‍.

അത്ര ആരോഗ്യമൊന്നും പിണറായിക്കില്ല
തന്നെ പിടിച്ചുനിര്‍ത്താനുള്ള ആരോഗ്യമൊന്നും അന്നേ പിണറായി വിജയിനില്ലെന്ന് കൂടി സുധാകരന്‍ പറയുന്നുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അക്കാലത്തുള്ളവരോട് ഒന്ന് അന്വേഷിച്ച് നോക്കിയാല്‍ മതി എന്നും കൂടി പറയുന്നുണ്ട് സുധാകരന്‍. പിണറായിയെ കാണുമ്പോള്‍ ഒരു ഫയല്‍വാന്‍ ആയി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടേ എന്നും കൂടി പറയുന്നു സുധാകരന്‍.
നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications