തൃശ്ശൂർ ബൽറാമിന്,തിരുവനന്തപുരം സിദ്ധിഖിന്; 20 മണ്ഡലങ്ങളും വീതിച്ച് സുധാകരൻ, ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കം
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 20 ൽ 19 ലും വിജയിക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു. ആലപ്പുഴയായിരുന്നു നഷ്ടപ്പെട്ട ഏക മണ്ഡലം. എന്നാൽ ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്.
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ
വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഓരോ നേതാക്കൾക്കും പ്രത്യേകം ചുമതല നൽകി കഴിഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിനെ സംബന്ധിച്ച് ലോക്സഭ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രത്യേക പദ്ധതികളാണ് കോൺഗ്രസ് ഒരുക്കുന്നത്. പതിവ് രീതികളിൽ നിന്ന് മാറിയുള്ള തന്ത്രങ്ങളാണ് കോഴിക്കോട് ചേർന്ന ചിന്തൻ ശിവിർ യോഗത്തിൽ കോൺഗ്രസ് ആവിഷ്കരിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പിനായി 18 മാസത്തെ പ്രവർത്തന കലണ്ടറാണ് കോൺഗ്രസ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പ്രകാരം തിരഞ്ഞെടുപ്പിന് ആറ് മാസം മുൻപ് തന്നെ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും. മാത്രമല്ല സ്ഥാനാർത്ഥി പ്രഖ്യാപനവും ആറ് മാസം മുൻപ് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.
Recommended Video

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാതൃക സ്വീകരിക്കുമെന്ന് നേരത്തേ തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഏറ്റവും ആദ്യം കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വലിയ പൊട്ടിത്തെറികൾ ഒന്നും ഇല്ലാതെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച നേതൃത്വത്തിന്റെ നടപടി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്തെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു.

സമാന രീതിയിൽ തർക്കങ്ങൾക്ക് ഇട നൽകാതെ മൂന്ന് മാസം മുൻപ് തന്നെ സ്ഥാാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കണമെന്ന നിർദ്ദേശമാണ് ചിന്തൻ ശിവിറിൽ ഉയർന്നത്. സിറ്റിംഗ് എംപിമാർക്ക് അവസരം നൽകുമോയെന്ന കാര്യത്തിലടക്കം ഉടൻ തീരുമാനം കൈക്കൊള്ളും.

അതിനിടെ പ്രവർത്തനങ്ങളുടെ ആദ്യപടിയായി കോൺഗ്രസ് നേതാക്കൾക്ക് ഓരോ മണ്ഡലങ്ങളുടേയും ചുമതലയും വീതിച്ച് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ ചുമതല അഡ്വ ടി സിദ്ധിഖിനാണ് നൽകിയിരിക്കുന്നത്. ആറ്റിങ്ങൾ കരകുളം കൃഷ്ണപിള്ളയ്ക്കും. കൊല്ലം വി എസ് ശിവകുമാര്‍, പത്തനംതിട്ട എ എ ഷുക്കൂര്‍, മാവേലിക്കര കെ സി ജോസഫ്, ആലപ്പുഴ അജയ് തറയില്‍, കോട്ടയം റോയ് കെ പൗലോസ്, ഇടുക്കി വി പി സജീന്ദ്രന്‍, എറണാകുളം എം ലിജു, ചാലക്കുടി പി ജെ ജോയി, തൃശ്ശൂര്‍ വി ടി ബല്‍റാം, പാലക്കാട് അബ്ദുള്‍ മുത്തലീബ്, ആലത്തൂര്‍ അനില്‍ അക്കര, പൊന്നാനി മുഹമ്മദ് കുഞ്ഞ്, മലപ്പുറം സി വി ബാലചന്ദ്രന്‍, കോഴിക്കോട് സോണി സെബാസ്റ്റിയന്‍, വയനാട് പി ടി മാത്യൂ, വടകര വി എ നാരായണന്‍, കണ്ണൂര്‍ കെഎല്‍ പൗലോസ്, കാസര്‍ഗോഡ് അഡ്വ സൈമണ്‍ അലക്‌സ് എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളുടെ ചുമതല.

ഈ നിരീക്ഷകർക്ക് കീഴിൽ നിയമസഭ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രത്യേക നീരീക്ഷരേയും നിയമിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതൽ പാർട്ടി സമ്മേളനങ്ങളും വിളിച്ച് ചേർക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണം ഉൾപ്പെടെ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications