കെപിസിസി പ്രസിഡന്റാകണം; ചെന്നിത്തലയുടെ സമ്മതത്തോടെ സുധാകരന്റെ ചരടുവലി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എം എം ഹസ്സനുശേഷം കെപിസിസിയുടെ പ്രസിഡന്റാകാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ കരുത്തന്‍ കെ സുധാകരന്‍ ചരടുവലി തുടങ്ങിയതായി റിപ്പോര്‍ട്ട്. നിലവില്‍ പാര്‍ട്ടിയുടെ കാര്യമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത സുധാകരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സമ്മതത്തോടെയാണ് പ്രസിഡന്റാകാന്‍ ശ്രമിക്കുന്നത്.

ദിലീപ് രക്ഷപ്പെടില്ല; നിര്‍ണായക തെളിവുമായി പോലീസ്

സോളാര്‍ കേസില്‍ ആരോപണ വിധേയരായി എ ഗ്രൂപ്പ് പ്രതിസന്ധിയിലായത് ഐ ഗ്രൂപ്പുകാരനായ സുധാകരന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ ശക്തനായൊരു പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിന് ക്ഷീണമാണെന്ന പാര്‍ട്ടിയുടെ വിലയിരുത്തലും സുധാകരന്‍ പ്രസിഡന്റാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ksudhakaran

വിഡി സതീശന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ ആദര്‍ശവാന്മാരുടെ പേരും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാക്കളെ സ്വാധീനിച്ച് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാനുള്ള ശ്രമമാണ് സുധാകരന്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എ, എംപി സ്ഥാനമോ പാര്‍ട്ടി ഭാരവാഹിത്വമോ ഇല്ലാത്തത് സുധാകരനെ അസ്വസ്ഥനാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ സുധാകരന്‍ ബിജെപിയുമായി സഹകരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. അതേസമയം, ഇത് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള ബ്ലാക്ക്‌മെയില്‍ തന്ത്രമാണെന്നും ഒരുവിഭാഗം വിലയിരുത്തുന്നു. ഏതുവിധേനയും കെപിസിസി പ്രസിഡന്റാകാന്‍ സുധാകരന്‍ ശ്രമിക്കുമ്പോള്‍ ഇതിനെ തടയിടാന്‍ ചില നേതാക്കള്‍ മറുതന്ത്രവും പയറ്റുന്നുണ്ട്.


English summary
K.Sudhakaran willing to be the KPCC president
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്