• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സുധാകരന്‍ മാതൃക' ദേശീയ തലത്തിലേക്ക്; പഠിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും അഴഗിരിയെത്തുന്നു

Google Oneindia Malayalam News

കോഴിക്കോട്: പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വന്നില്ലെങ്കിലും സെമി കേഡര്‍ സംവിധാനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് വേദികളില്‍ ഉള്‍പ്പടെ അത് പ്രകടമാണ്. അടുത്ത ദിവസം കെ പി സി സി ഭാരവാഹികളുടെ പ്രഖ്യാപിക്കുന്നതോടെ സെമി കേഡര്‍ സംവിധാനത്തിലേക്ക് കൂടുതല്‍ പാര്‍ട്ടി അടുക്കും.

സുധാകരന്‍ അധ്യക്ഷനായതിന് പിന്നാലെ കേരളത്തിലെ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന ഈ മാറ്റം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. കേരള മോഡലില്‍ സെമി കേഡര്‍ സംവിധാനം തമിഴ്നാട് പാര്‍ട്ടിയിലേക്കും പകര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മല്ലുവിന് കുറച്ചുകൂടി മൊഞ്ചത്തിയെ കിട്ടുമായിരുന്നല്ലോ ഇക്കാ... ഭാര്യക്കെതിരെ കമന്റ്, കിടിലന്‍ മറുപടിമല്ലുവിന് കുറച്ചുകൂടി മൊഞ്ചത്തിയെ കിട്ടുമായിരുന്നല്ലോ ഇക്കാ... ഭാര്യക്കെതിരെ കമന്റ്, കിടിലന്‍ മറുപടി

തമിഴ്നാട് പി സി സി പ്രസിഡന്റ് കെഎസ് അഴഗിരി

തമിഴ്നാട് പി സി സി പ്രസിഡന്റ് കെഎസ് അഴഗിരി നേരിട്ടെത്തിയാണ് കേരളത്തിലെ പുതിയ പരിഷ്കാരങ്ങള്‍ പഠികുന്നത്. ബൂത്ത് കമ്മിറ്റികള്‍ക്കും താഴെയായി രൂപീകരിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളെ കുറിച്ചായിരിക്കും പ്രധാനമായും പഠിക്കുക. തമിഴ്നാട്ടിലും യൂണിറ്റ് കമ്മറ്റികള്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കോണ്‍ഗ്രസ്

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്നാട്. ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 9 ല്‍ 8 സീറ്റിലും വിജയിക്കാന്‍ സാധിച്ചിരുന്നു. തേനിയില്‍ മാത്രമായിരുന്നു പരാജയം നേരിടേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ മത്സരിച്ച് 18 എണ്ണത്തില്‍ വിജയിച്ചും മികവ് തെളിയിച്ചു.

സമീപകാലത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടന

സമീപകാലത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ തമിഴ്നാട്ടില്‍ ഉണ്ടായിരിക്കുന്നത്. ഈ മികവ് നിലനിര്‍ത്താന്‍ സംഘടനാ തലത്തിലടക്കം വന്‍ അഴിച്ച് പണി വേണമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പരിഷ്കാരങ്ങളെ കുറിച്ച് പഠിക്കാന്‍ അഴഗിരി സംസ്ഥാനത്ത് എത്തുന്നത്.

ടി.സിദ്ദിഖ് എം എൽ എ, ഡി സി സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ


രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അഴഗിരി പറഞ്ഞു. വയനാട്ടിൽ നെന്മേനി മണ്ഡലത്തിൽ മാത്രം 34 ബൂത്തൂകളിലായി 204 യൂണിറ്റ് കമ്മിറ്റികളാണ് ഡി സി സി രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തന രീതികള്‍ കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എം എൽ എ, ഡി സി സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരോട് അഴഗിരി വിശദമായ രീതിയില്‍ തന്നെ ചോദിച്ചറിഞ്ഞു.

പി സി സി പ്രസിഡന്റും സഘവും വയനാട് കൂടി

ഗൂഡല്ലൂരില്‍ സന്ദര്‍ശനത്തിന് എത്തിയ തമിഴ്ന്ട് പി സി സി പ്രസിഡന്റും സഘവും വയനാട് കൂടി സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറിയാല്‍ മാത്രമേ തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് ജയിക്കാവുന്ന പാര്‍ട്ടിയായി കോൺഗ്രസിനു മാറാനാകൂവെന്ന് ടിഎൻസിസി ജനറൽ സെക്രട്ടറി കോശി ബേബിയും അഭിപ്രായപ്പെട്ടു.

കാമരാജ് കാലം വരെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ശക്തരായിരുന്നു.

കാമരാജ് കാലം വരെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ശക്തരായിരുന്നു. എന്നാല്‍ അതിന് ശേഷം അധികാരത്തിൽനിന്നു തുടർച്ചയായി വിട്ടുനിൽക്കേണ്ടിവന്നതിന്റെ പോരായ്മകൾ തമിഴ്നാട്ടിലെയും സംഘടനാസംവിധാനത്തിലുണ്ടായിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു ബൂത്ത് കമ്മറ്റി പോലും ഇല്ലാത്ത ഒട്ടേറെ പഞ്ചായത്ത് കമ്മറ്റികളുണ്ട്. പാര്‍ട്ടിയില്‍ നിന്നും അണികളുടെ ഒഴുക്ക് ശക്തമായിരുന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളോടെ അതില്‍ നിന്ന് ഒരു പരിധിവരെ തിരിച്ച് വരാന്‍ സാധിച്ചിട്ടുണ്ട്.

cmsvideo
  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
  കേരളം രാജ്യത്തുതന്നെ കോൺഗ്രസിനു ശക്തമായ സംഘടനാ സംവിധാനx

  അധികാരമില്ലെങ്കിലും, കേരളം രാജ്യത്തുതന്നെ കോൺഗ്രസിനു ശക്തമായ സംഘടനാസംവിധാനമുള്ള സംസ്ഥാനമാണ്. കേരളത്തിലെ രീതി അതേപടി പകര്‍ത്താന്‍ കഴിയില്ല. അത് ചില പ്രായോഗിക പ്രശ്നങ്ങല്‍ ഉണ്ടാക്കും. എന്നിരുന്നാലും തമിഴ്നാടിന് ചേരുന്ന രീതിയില്‍ കേരളത്തിലെ സംഘടനാ സംവിധാനം പകര്‍ത്താനാണ് ആലോചയെന്നും കോശി ബേബി കൂട്ടിച്ചേര്‍ത്തു.

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  English summary
  'k Sudhakaran model' to reach national level; Alagiri comes from Tamil Nadu to study
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X