കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകരോട് കോപിച്ച് സുധാകരൻ; ചോദ്യം വാട്‌സ്ആപ്പ് വഴിയെന്ന്... തിരിച്ചടിച്ച് മാധ്യമ പ്രവര്‍ത്തകരും

Google Oneindia Malayalam News

കൊച്ചി: പിണറായി വിജയന് മറുപടി പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് കോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ ആയിരുന്നു സുധാകരന്‍ പ്രകോപിതനായത്.

മനോരമയ്ക്ക് എട്ടിന്റെ പണികൊടുത്ത് സുധാകരൻ! പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടേയില്ല... എല്ലാം ഓഫ് ദ റെക്കോർഡ്മനോരമയ്ക്ക് എട്ടിന്റെ പണികൊടുത്ത് സുധാകരൻ! പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടേയില്ല... എല്ലാം ഓഫ് ദ റെക്കോർഡ്

സുധാകരനെ അർധനഗ്നനായി കോളേജ് ചുറ്റിച്ചു, തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി, തിരിച്ചടിച്ച് പിണറായിസുധാകരനെ അർധനഗ്നനായി കോളേജ് ചുറ്റിച്ചു, തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി, തിരിച്ചടിച്ച് പിണറായി

വാട്‌സ്ആപ്പ് വഴിയാണ് ചോദ്യം വരുന്നത് എന്ന് സുധാകരനൊപ്പമുള്ള ഒരാള്‍ പറഞ്ഞതോടെയായിരുന്നു തുടക്കം. ഇതോടെ ആരാണ് നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ചോദ്യം തരുന്നത് എന്ന് ചോദിച്ച് സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു. വിശദാംശങ്ങള്‍...

ഇന്ത്യന്‍ ഇതിഹാസ കായിക താരം മില്‍ഖ സിങിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ കാണാം

വാട്‌സ്ആപ്പ് ചോദ്യം

വാട്‌സ്ആപ്പ് ചോദ്യം

വാട്‌സ്ആപ്പില്‍ ആരോ അയാള്‍ക്ക് ചോദ്യം അയച്ചുകൊടുത്തതാണെന്നാണ് സുധാകരനൊപ്പമുള്ള ആള്‍ പറഞ്ഞത്. നിങ്ങള്‍ക്കാരാ വാട്‌സ്ആപ്പില്‍ ഈ ചോദ്യം തരുന്നത് എന്നായി കെ സുധാകരന്‍. എകെജി മന്ദിരത്തില്‍ നിന്നോ അതോ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നോ എന്നും സുധാകരന്‍ കയര്‍ത്തുകൊണ്ടുചോദിച്ചു.

പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്കണം

പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്കണം

പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്ക് മിഷ്ടര്‍- എന്ന് കൂടി സുധാകരന്‍ പറഞ്ഞു. ഇതോടെ സുധാകരനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആര്‍പ്പുവിളിയും തുടങ്ങി. മാധ്യമങ്ങള്‍ മാധ്യമ പ്രവര്‍ത്തനമാണ് നടത്തേണ്ടത്, രാഷ്ട്രീയ പ്രവര്‍ത്തനമല്ല എന്നും കെ സുധാകരന്‍ പറഞ്ഞു.

പേടിപ്പിക്കുകയൊന്നും

പേടിപ്പിക്കുകയൊന്നും

മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാം. പേടിപ്പിക്കുകയൊന്നും വേണ്ട. അങ്ങനെ പേടിക്കുന്ന ആളൊന്നും അല്ല താന്‍ എന്നും സുധാകരന്‍ പറഞ്ഞു. സ്വയബുദ്ധിക്ക് വേണം ചോദ്യം ചോദിക്കാന്‍ എന്ന ഉപദേശവും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. സിപിഎമ്മിന്റ ഓഫീസില്‍ നിന്ന് വരുന്ന ചോദ്യത്തിന് താന്‍ ഉത്തരം പറയണോ എന്നാണ് സുധാകരന്റെ അടുത്ത ചോദ്യം.

തിരിച്ചടിച്ച് മാധ്യമ പ്രവര്‍ത്തകര്‍

തിരിച്ചടിച്ച് മാധ്യമ പ്രവര്‍ത്തകര്‍

എന്തായാലും സുധാകരന്റെ ഭീഷണിയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ചോദ്യങ്ങള്‍ ചോദിക്കുമെന്ന് തന്നെ അവര്‍ വ്യക്തമാക്കി. എകെജി സെന്ററില്‍ നിന്നാണെങ്കില്‍ പോലും ചോദ്യങ്ങള്‍ ചോദിക്കുമെന്ന നിലപാടായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇതോടെ സുധാകരന്‍ അയയുകയായിരുന്നു.

പറഞ്ഞതില്‍ നിന്ന് പിന്‍മാറി

പറഞ്ഞതില്‍ നിന്ന് പിന്‍മാറി

മാധ്യമ പ്രവര്‍ത്തകര്‍ ഓരോരുത്തരായി ചോദ്യങ്ങള്‍ ചോദിക്കണം. എത്ര ചോദ്യമുണ്ടെങ്കിലും എത്ര നേരം വേണമെങ്കിലും താന്‍ അതിന് മറുപടി നല്‍കാന്‍ തയ്യാറാണ് എന്നൊക്കെയാണ് കെ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബെന്നി ബെഹ്നാന്‍ നടത്തിയ ഒരു പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യം വന്നതോടെ സുധാകരന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകായിരുന്നു.

പറഞ്ഞതും പറയാത്തതും

പറഞ്ഞതും പറയാത്തതും

പിണറായി വിജയനെ ചവിട്ടി വീഴ്ത്തി എന്നായിരുന്നു മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിണറായി വിജയനെ ചവിട്ടി എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നാണ് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യങ്ങള്‍ ചതിയുടെ ശൈലിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് സുധാകരന്‍ പറഞ്ഞത്.

എന്തുകൊണ്ട് ഇത്ര വൈകി

എന്തുകൊണ്ട് ഇത്ര വൈകി

രണ്ട് ദിവസം മുമ്പാണ് സുധാകരന്റെ അഭിമുഖം ഉള്ള മലയാള മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത്. അപ്പോള്‍ തന്നെ അതിലെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. താന്‍ പറയാത്ത കാര്യങ്ങളാണ്, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കരുത് എന്ന് പറഞ്ഞ കാര്യങ്ങളാണ് മലയാള മനോരമ പ്രസിദ്ധീകരിച്ചത് എങ്കില്‍, അപ്പോള്‍ തന്നെ അതിനോട് പ്രതികരിക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Recommended Video

cmsvideo
ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി

ആറ്റിറ്റിയൂഡ് ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി ജാന്‍വി കപൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

പിണറായിയെ വെല്ലുവിളിച്ച് സുധാകരന്‍; നട്ടെല്ലുണ്ടെങ്കില്‍ പ്രതിയാക്കൂ... തട്ടിക്കൊണ്ടുപോകല്‍ മൂടിവച്ചോപിണറായിയെ വെല്ലുവിളിച്ച് സുധാകരന്‍; നട്ടെല്ലുണ്ടെങ്കില്‍ പ്രതിയാക്കൂ... തട്ടിക്കൊണ്ടുപോകല്‍ മൂടിവച്ചോ

സുധാകരനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി; ക്രിമിനല്‍ ഗൂഢാലോചനസുധാകരനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി; ക്രിമിനല്‍ ഗൂഢാലോചന

English summary
K Sudhakaran provocated to questions raised by journalists, saying questions are coming from CPM office. Journalists was not ready to take his allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X