Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിയമസഭാ സീറ്റ്, മന്ത്രിസ്ഥാനം..'; അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഫോര്‍മുല വെളിപ്പെടുത്തി സുധാകരന്‍

കോട്ടയം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ മാറിയത് ചില ധാരണകളുടെ പുറത്തെന്ന് വെളിപ്പെടുത്തി കെ സുധാകരന്‍ എംപി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ അംഗത്വം ലഭിക്കും എന്ന ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമസഭയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമെന്ന ഉറപ്പില്‍ ആണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണം എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ വെച്ച് ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നേതൃമാറ്റം വേണം എന്ന് ഹൈക്കമാന്റിന് താല്‍പര്യമുണ്ടായിരുന്നു.

K Sudhakaran

''ബെല്‍ഗാവി സമ്മേളനത്തിനു ശേഷം ആറ് പി സി സി അധ്യക്ഷന്മാര്‍ മാറിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നല്‍കാമെന്ന് പറഞ്ഞിരുന്നു. പ്രത്യേക ഇളവ് നല്‍കി നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കും, സര്‍ക്കാരിന്റെ ഭാഗമാക്കും എന്നീ ഉറപ്പുകളും ലഭിച്ചു,' അദ്ദേഹം പറഞ്ഞു.

തന്നെ ഒഴിവാക്കുകയല്ല എന്നും പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകും എന്നുമാണ് കെസി വേണുഗോപാല്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉചിതമായ ആദരം നല്‍കി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് ആഗ്രഹിക്കുന്നത് എന്നാണ് വേണുഗോപാല്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ മാറാന്‍ തയാറാണെന്ന് താന്‍ സമ്മതിച്ചു എന്നും പ്രവര്‍ത്തക സമിതി അംഗത്വം വാഗ്ദാനം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല താന്‍ പറയുന്ന ആളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചിരുന്നു എന്നും സുധാകരന്‍ വ്യക്തമാക്കി. അധ്യക്ഷ പദവിയില്‍ നിന്നു മാറേണ്ടി വരുമെന്ന ധാരണയിലാണ് രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സംസാരിക്കാന്‍ പോയത് എന്നും മാറ്റുമെന്ന് നേരത്തേ പറഞ്ഞിരുന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പു കഴിയും വരെ തുടരാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടാനായിരുന്നു തന്റെ തീരുമാനം എന്നും സുധാകരന്‍ പറഞ്ഞു.

'ഖാര്‍ഗെയുമായും രാഹുലുമായും നടന്ന ചര്‍ച്ചയില്‍ മാറണമെന്ന് രണ്ട് പേരും എന്നോട് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളെ ഫോണില്‍ വിളിച്ചു സംസാരിക്കാം. നിങ്ങളുടെ ആരോഗ്യാവസ്ഥ എന്തെന്നു ചോദിക്കട്ടെ എന്നൊക്കെയായിരുന്നു അവര്‍ എന്നോടു പറഞ്ഞിരുന്നത്. അല്ലാതെ എന്നെ മാറ്റുന്നത് സംബന്ധിച്ച് നേതാക്കള്‍ എനിക്ക് ഒരു സൂചന പോലും തന്നിരുന്നില്ല,' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന് എതിരായ അന്തിമ പോരാട്ടമായാണ് താന്‍ അതിനെ കണ്ടിരുന്നത് എന്നും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും മാറണമെന്ന് ആവശ്യപ്പെടാതിരുന്നതോടെ മാറേണ്ടി വരില്ലെന്നാണു താന്‍ കരുതിയിരുന്നത് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'കണ്ണൂരിലെ സി പി എമ്മിനെതിരായ എന്റെ പോരാട്ടങ്ങള്‍ രാഹുല്‍ ഗാന്ധിയാണ് ഖര്‍ഗെയ്ക്കു മനസ്സിലാക്കിക്കൊടുത്തത്. 11 തവണ എന്റെ കാര്‍ ആക്രമിക്കപ്പെട്ടതും മൂന്നു തവണ ബോംബേറില്‍നിന്നു രക്ഷപ്പെട്ടതും ഞാന്‍ പറഞ്ഞപ്പോള്‍ ഖര്‍ഗെയ്ക്ക് അത്രവേഗം മനസ്സിലായില്ല. ഞാനൊരു അച്ചടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഹൈക്കമാന്റ് നിര്‍ദേശം എന്തായാലും അനുസരിക്കും. ഒരു സ്ഥാനവുമില്ലെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണത്തിന് മുന്‍നിരയിലുണ്ടാകും,' അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ കേന്ദ്രീകരിച്ചായിരിക്കും തന്റെ പ്രവര്‍ത്തനം എന്നും പിണറായി വിജയന്റെ ഭരണം അവസാനിപ്പിക്കുക എന്നത് തന്റെ രാഷ്ട്രീയ ദൗത്യമാണ് എന്നും സുധാകരന്‍ പറഞ്ഞു. അതേസമയം കെ സി വേണുഗോപാലും താനും തമ്മില്‍ സഹോദര്യ തുല്യമായ ബന്ധമാണ് ഉള്ളത് എന്നും എല്ലാക്കാലത്തും വേണുഗോപാല്‍ തന്നെ സഹായിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+