കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ബിജെപി ഭരണകൂടത്തിന് ഹാലിളകി: കെ സുധാകരന്‍

Google Oneindia Malayalam News
kerala

കണ്ണൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബിജെപി ഭരണകൂടം പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി.

ഇതില്‍ പ്രതിഷേധിച്ച് ജനുവരി 28ന് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തില്‍ വൈകുന്നേരം 4ന് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വെച്ചാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നത്.അതീവ സുരക്ഷ വേണ്ടുന്ന മേഖലയാണ് കാശ്മീര്‍ താഴ്വര. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയ്ക്ക് നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചത്. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബാഹ്യയിടപെടല്‍ ഉണ്ടായിട്ടുന്നെതില്‍ സംശയമില്ല.

മതിയായ സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിന്‍വലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിഷ് ഷായും ഇന്ത്യന്‍ ജനതയോട് തുറന്ന് പറയണം. ഈ ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കാശ്മീരിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കാതെ കേന്ദ്രസര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് വളര്‍ന്നുവരുന്ന വിദ്വേഷത്തിനും സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ ഭാരതത്തെ സ്‌നേഹത്തിന്റെ ഭാഷയില്‍ ചേര്‍ത്തുപിടിച്ചു , അവരെ കൂടെ കൂട്ടി രാഹുല്‍ ഗാന്ധി ജമ്മുവില്‍ പ്രവേശിച്ചെങ്കില്‍ നിങ്ങള്‍ ഇനി എത്ര വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചാലും അദ്ദേഹം ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

English summary
K Sudhakaran Says BJP administration was shocked by the popular acceptance of the Jodo Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X