അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരുനാണയത്തിന്റെ ഇരുവശങ്ങള്‍: കെ സുധാകരന്‍
കണ്ണൂര്‍: സി പി എമ്മും ബി ജെ പിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലും കൊലയും സര്‍വ്വസാധാരാണമായി. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആരുവേണമെങ്കിലും ഏത് സമയവും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ലഹരിമാഫിയ വിലസുന്നു. അക്രമങ്ങള്‍ തടയുന്നതില്‍ പോലീസും ആഭ്യന്തരവകുപ്പും സമ്പൂര്‍ണപരാജയമാണ്.
പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം. കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സി പി എം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി പി എം, ബി ജെ പി നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

Recommended Video

അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സി പി എമ്മും ബി ജെ പിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മും ബി ജെ പിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയ്ക്ക് താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് രണ്ടു കൂട്ടരും ഉറയിലിട്ട വാള്‍ വീണ്ടും പുറത്തെടുക്കുകയാണ്. സി പി എമ്മും ബി ജെ പിയും കൊലപാതക രാഷ്ട്രീയത്തിന്റെ ഉപാസകരാണ്.
സ്വന്തം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി പി എം പ്രവര്‍ത്തകനെ കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാക്കാനുള്ള ബി ജെ പിയുടെ നീക്കത്തിനെതിരായാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ബി ജെ പി ജില്ലാ ആസ്ഥാനം അവരുടെ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. സി പി എമ്മും ബി ജെ പിയും അധികാരരാഷ്ട്രീയത്തിനായി അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി കൊലപാതക രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന സഹകരണ സംഘങ്ങളാണ്. ഇത് മനസിലാക്കാതെയാണ് അണികള്‍ പരസ്പരം വെട്ടി മരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കല്യാണവീട്ടില്‍വരെ ബോംബെറിഞ്ഞു കളിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍. ഇതില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ കുറ്റവാളികളാണ്.കണ്ണൂരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കണ്ണൂര്‍ ന്യൂമാഹിയില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പട്ട സംഭവം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി പി എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാദ പ്രസംഗം നടത്തിയ ബി ജെ പി കൗണ്‍സിലര്‍ ലിജീഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കും. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പോലും പറ്റാത്ത വിധം വികൃതമാണ് മൃതദേഹം. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സി പി എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് വീടിന് അടുത്ത് വെച്ചായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിലിട്ട് അരുകൊലയാണ് നടത്തിയത്.
അതേസമയം, കൊലപാതകത്തില്‍ പ്രതികരിച്ച് വി ടി ബല്‍റാമും രംഗത്തെത്തി. തലശ്ശേരി പുന്നോലിലെ സിപിഐ(എം) പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി' കൂട്ടത്തിലൊരു അന്ത്യാഭിവാദ്യങ്ങളും. കഴിഞ്ഞു! ആര് വെട്ടിക്കൊലപ്പെടുത്തി? അവര്‍ക്കുള്ള പ്രേരണയെന്ത്? പ്രതികളുടെ രാഷ്ട്രീയമെന്ത്? കേസും വിചാരണയും വിധിയുമൊക്കെ പിന്നാലെ വന്നോട്ടെ, പോലീസ് എഫ്‌ഐആറില്‍ ഉള്ള വിവരത്തിന്റെയോ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാന്‍ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കള്‍? യുവ മന്ത്രിമാര്‍? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ എന്ന് വി ടി ബല്‍റാം ചോദിക്കുന്നു.












Click it and Unblock the Notifications