പണിയെടുത്തില്ലേൽ 'പണി' കിട്ടും; പ്രത്യേക സമിതി.. കെ സുധാകരന്റെ നിർദ്ദേശം.. ശിൽപശാലയും
തിരുവനന്തപുരം; ഏറെ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് 14 ജില്ലകളിലേക്കുമുള്ള കോൺഗ്രസ് അധ്യക്ഷൻമാരെ ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഗ്രൂപ്പിൽ നിന്ന് തന്നെയുള്ള ഗ്രൂപ്പ് അതീതമായി പ്രവർത്തിക്കുന്ന നേതാക്കളെ കണ്ടെത്തിയായിരുന്നു നിയമനം.അതേസമയം നിയമനത്തിൽ മേലുള്ള പൊട്ടിത്തെറികൾ ഇപ്പോഴും പാർട്ടിക്കുള്ളിൽ തുടരുകയാണെങ്കിലും ശക്തമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കണമെന്ന നിർദ്ദേശം പുതിയ അധ്യക്ഷൻമാർക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകി കഴിഞ്ഞു.

തിരുവനന്തപുരത്ത് പാലോട് രവി,കൊല്ലം പി രാജേന്ദ്ര പ്രസാദ്, പത്തനംത്തിട്ട സതീഷ് കൊച്ചു പറമ്പിൽ, ആലപ്പുഴ ബാബു പ്രസാദ്, കോട്ടയം നാട്ടകം സുരേഷ്, ഇടുക്കി സി.പി മാത്യു,എറണാകുളത്ത് മുഹമ്മദ് ഷിയാസ് തൃശ്ശൂരിൽ ജോസ് വള്ളൂർ, പാലക്കാട് എ തങ്കപ്പൻ, മലപ്പുറത്ത് വിഎസ് ജോയ്,കോഴിക്കോട് പ്രവീൺ കുമാർ, വയനാട് എൻ.ഡി അപ്പച്ചൻ,കണ്ണൂർ മാർട്ടിൻ ജോർജ്, കാസർഗോഡ് പി.കെ ഫൈസൽ എന്നിവരാണ് പുതിയ ഡിസിസി അധ്യക്ഷൻമാർ.ഇതിൽ അഞ്ച് പേർ ചുമതലയേറ്റ് കഴിഞ്ഞു.

ഗ്രൂപ്പ് അതീതമായാണ് നേതാക്കളെ നിയമിച്ചിരിക്കുന്നതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അവകാശവാദം. കളത്തിൽ ഇറങ്ങും മുൻപ് ഇവർക്ക് പ്രത്യേക ശിൽപശാല സംഘടിപ്പിക്കും. നെയ്യാർഡാമിന് സമീപത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ വച്ച് സെപ്റ്റംബർ 8,9 തീയതികളിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

ഇനി സംസ്ഥാനത്ത് പഴയ കോൺഗ്രസ് അല്ലെന്ന് പുതിയ കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് 14 ഡിസിസി അധ്യക്ഷൻമാരേയും മാറ്റി നിയമിച്ചത്. മുൻപത്തെ രീതിയിൽ ഭാരവാഹിത്വം 'ആചാരമായി' മാത്രം കൊണ്ടു നടക്കാൻ അനുവദിക്കില്ലെന്ന വ്യക്തമായ നിർദ്ദേശവും കെപിസിസി അധ്യക്ഷൻ നൽകുന്നു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടിയത് സംഘടന ദൗർബല്യമാണെന്ന റിപ്പോർട്ടുണ്ടായിരുന്നു. ജില്ലാ ഘടകങ്ങൾ നിർജീവമായിരുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷൻമാരുടെ പ്രവർത്തനം പരിശോധിക്കാൻ പ്രത്യേക സമിതി തന്നെ രൂപീകരിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം.

നേരത്തേ അഞ്ച് വർഷമാണ് ഡിസിസി അധ്യക്ഷൻമാരുടെ കാലാവധിയായി ഹൈക്കമാന്റ് നിർദ്ദേശിച്ചത്. എന്നാൽ മികച്ച രീതിയിൽ പ്രവർത്തിക്കാത്തവരെ ലാവധി തീരുമുമ്പ് തന്നെ പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരെ സ്ഥാനത്ത് നിന്നും നീക്കാനാണ് കെപിസിസി തീരുമാനം. കോൺഗ്രസ് കേഡർ സ്വഭാവത്തിലേക്ക് നീങ്ങുകയാണെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ഇപ്പോഴത്തെ തിരുമാനം.

അതേസമയം കോൺഗ്രസിനെ 'പുതിയ കോൺഗ്രസ്' ആക്കാനായുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധ്യക്ഷ കെ സുധാകരൻ. ആറ് മാസത്തിന് ഉള്ളിൽ സമ്പൂർണ പൊളിച്ചെഴുത്താണ് സുധാകരൻ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ആദ്യ പടിയായി അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിലവിൽ കേരളത്തിൽ ഏകദേശം 54 ശതമാനത്തോളം പ്രദേശത്ത് മാത്രമാണ് കേരളത്തിൽ മൈക്രോ യൂണിറ്റുകൾ ഉള്ളത്. അതിൽ കൂടുതൽ മേഖലകൾ ലക്ഷ്യം വെച്ച് 2500 കേഡർമാരെ നിയോഗിക്കും.

അതേസമയം കോൺഗ്രസിനെ 'പുതിയ കോൺഗ്രസ്' ആക്കാനായുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധ്യക്ഷ കെ സുധാകരൻ. ആറ് മാസത്തിന് ഉള്ളിൽ സമ്പൂർണ പൊളിച്ചെഴുത്താണ് സുധാകരൻ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ആദ്യ പടിയായി അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിലവിൽ കേരളത്തിൽ ഏകദേശം 54 ശതമാനത്തോളം പ്രദേശത്ത് മാത്രമാണ് കേരളത്തിൽ മൈക്രോ യൂണിറ്റുകൾ ഉള്ളത്. അതിൽ കൂടുതൽ മേഖലകൾ ലക്ഷ്യം വെച്ച് 2500 കേഡർമാരെ നിയോഗിക്കും.

ഐഎൻടിയുസിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഇത്. സംഘടന ശേഷി ദുർബലമായ പ്രദേശങ്ങളിൽ 3 വർഷം ഇവർ സജീവമായ പ്രവർത്തനം കാഴ്ച വെയ്ക്കും. മുഴുവൻ പ്രദേശങ്ങളിലും മൈക്രോ ലെവൽ യൂണിറ്റുകൾ സാധ്യമാകുന്നതോടെ പിന്നെ പാർട്ടിക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടൽ.
Recommended Video

അതേസമയം ഉടൻ തന്നെ കെപസിസി,ഡിസിസി പുന;സംഘടന കൂടി നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. ഇതിനുള്ള ചർച്ചകൾ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഡിസിസി ഭാരവാഹികളെ കണ്ടെത്താൻ ജില്ലാ അധ്യക്ഷൻമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സമിതി രൂപീകരിക്കും. ഇവരിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications