ദൃശ്യങ്ങളുണ്ടെങ്കില്‍ സംപ്രേക്ഷണം ചെയ്യൂ, ഇത് ജനുസ് വേറെയാ..; മോന്‍സന്‍ വിവാദത്തില്‍ പൊട്ടിത്തെറിച്ച് സുധാകരൻ
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് കെ സുധാകരന്‍ ക്ഷുഭിതനായത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ സുധാകരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് എടുക്കേണ്ടെന്നും ഇത് ജനുസ് വേറെയാ.. മനസിലായില്ലേ എന്നായിരുന്നു സുധാകരന്‍ പൊട്ടിത്തെറിച്ചത്. അങ്ങനെയെങ്കില്‍ അന്വേഷിച്ചോട്ടെ, ഞാനപ്പോള്‍ നോക്കിക്കോളാം എന്നായിരുന്നു സുധാകരന്‍ മറുപടി പറഞ്ഞത്. ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ചാനലില്‍ സംപ്രേക്ഷണം ചെയ്യൂ എന്നും അദ്ദേഹം മാധ്യമങ്ങളെ വെല്ലുവിളിച്ചു. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു.

മോന്‍സന്റെ ചികിത്സ തേടി നേരത്തെ കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ ഈ ചികിത്സാകേന്ദ്രത്തില്‍ എത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ സുധാകരനോട് മോന്‍സനുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. ഈ തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തിയവരെല്ലാം ക്യാമറയില്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇതില്‍ വളരെ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. മോന്‍സന്‍ കോടികള്‍ നല്‍കാന്‍ ഉള്ള പലരും ബ്ലാക് മെയിലിംഗ് ഭയന്നാണ് പരാതി നല്‍കാതിരുന്നത്.

നിരവധി സാധനങ്ങള്‍ മസാജ് സെന്ററില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. ഇവിടെ ഫോറന്‍സിക് വിഭാഗവും പരിശോധനയ്ക്കായി എത്തി. കൂടുതല്‍ യുവതികള്‍ മോന്‍സനെതിരെ പരാതിയുമായി വന്നാല്‍ അന്വേഷണം ഇയാളെ പൂട്ടുന്ന തരത്തിലേക്ക് മാറ്റാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പോക്സോ കേസ് മോന്‍സനെതിരെ ഉയര്‍ന്ന് വന്നതോടെയാണ് ഇയാളുടെ ചികിത്സാ കേന്ദ്രം സംശയത്തിന്റെ നിഴലിലാവുന്നത്.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications