തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആവര്‍ത്തിച്ച് സുന്ദരയുടെ മൊഴി; സുരേന്ദ്രനെതിരെ വകുപ്പുകള്‍ കടുക്കും

മഞ്ചേശ്വരം: തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കോഴകൊടുത്തു എന്ന പരാതിയില്‍ കെ സുരേന്ദ്രനെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കാന്‍ സാധ്യത. പത്രിക പിന്‍വലിച്ച കെ സുന്ദര ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി നല്‍കുന്ന സൂചന അങ്ങനെയാണ്.

പണം നല്‍കിയാണ് തന്നെക്കൊണ്ട് പത്രിക പിന്‍വലിപ്പിച്ചത് എന്ന് സുന്ദര നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹം. വിശദാംശങ്ങള്‍ നോക്കാം...

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

എന്തിന് വേണ്ടി

എന്തിന് വേണ്ടി

കഴിഞ്ഞ തിരഞ്ഞടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു കെ സുന്ദര. അ2016 ലെ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ അപരനായി മത്സരിച്ച സുന്ദര പിടിച്ച വോട്ടുകളായിരുന്നു സുരേന്ദ്രന്റെ പരാജയത്തിന് വഴിവച്ചത്. ഇത്തവണയും സുന്ദര മത്സരിക്കുമ്പോള്‍ അത്തരം ഒരു സാധ്യത ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. അതൊഴിവാക്കാന്‍ വേണ്ടിയാണ് സുന്ദരയെ കൊണ്ട് പത്രിക പിന്‍വലിപ്പിച്ചത് എന്നാണ് വിവരം.

ഭീഷണിയും തട്ടിക്കൊണ്ടുപോകലും

ഭീഷണിയും തട്ടിക്കൊണ്ടുപോകലും

പത്രിക പിന്‍വലിക്കാന്‍ പണം നല്‍കുന്നതിന് മുമ്പായി തന്നെ പ്രാദേശിക ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് സുന്ദര നല്‍കിയിട്ടുള്ള മൊഴി. തന്നെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു എന്നും സുന്ദര ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിക്കഴിഞ്ഞിട്ടുണ്ട്. നേരത്തേ പോലീസിനും ഇതേ മൊഴി തന്നെ ആയിരുന്നു അദ്ദേഹം നല്‍കിയത്.

കൂടുതല്‍ ഗൗരവം

കൂടുതല്‍ ഗൗരവം

തിരഞ്ഞെടുപ്പില്‍ കൈക്കൂലി നല്‍കുന്നതിമായി ബന്ധപ്പെട്ട ഐപിസി 171 ബി വകുപ്പ് പ്രകാരം ആയിരുന്നു പോലീസ് കെ സുരേന്ദ്രനെതിരെ കേസ് എടുത്തിരുന്നത്. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം പരാതികളില്‍ കേസ് എടുക്കാന്‍ സാധിക്കുകയുള്ളു. തുടര്‍ന്ന് പരാതിക്കാരനായ വിവി രമേശന്‍ കാസര്‍ഗോട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അനുമതി തേടുകയായിരുന്നു. സുന്ദരയുടെ മൊഴിയോടെ കേസിന്റെ ഗൗരവം വര്‍ദ്ധിക്കുകയാണ്.

കൂടുതല്‍ ഗുരുതര വകുപ്പുകള്‍

കൂടുതല്‍ ഗുരുതര വകുപ്പുകള്‍

171 ബി പ്രകാരം കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ ആകുമായിരുന്നില്ല. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കോടതിയുടെ അനുമതി വേണം എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍, സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, തടവില്‍ താമസിപ്പിക്കല്‍ എന്നിവയിലും കേസ് എടുക്കാന്‍ സാധിക്കും.

ഏതൊക്കെ വകുപ്പുകള്‍

ഏതൊക്കെ വകുപ്പുകള്‍

ഐപിസി 171 ബി കൂടാതെ ഐപിസി 365 (തട്ടിക്കൊണ്ടുപോകല്‍), വകുപ്പും കെ സുരേന്ദ്രനെതിരെ ചേര്‍ക്കാന്‍ ആകും. കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഒരുപക്ഷെ, പട്ടികജാതി സംരക്ഷണ നിയമ പ്രകാരവും കേസ് എടുക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് നിയമം

തിരഞ്ഞെടുപ്പ് നിയമം

തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം തെളിയിക്കപ്പെട്ടാല്‍ കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തില്‍ ആയേക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വരെ ഏര്‍പ്പെടുത്താനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്.

ക്രൈം ബ്രാഞ്ച് അന്വേഷണം

ക്രൈം ബ്രാഞ്ച് അന്വേഷണം

ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സുന്ദരയുടെ ഷേണിയിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. ഇതിന് ശേഷം സുന്ദര മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ പ്രതികള്‍

കൂടുതല്‍ പ്രതികള്‍

കേസില്‍ നിലവില്‍ കെ സുരേന്ദ്രനെ മാത്രമേ പ്രതിചേര്‍ത്തിട്ടുള്ളു. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവര്‍ക്കൊപ്പം യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക് ആണ് വീട്ടിലെത്തി പണം കൈമാറിയത് എന്നാണ് സുന്ദര വെളിപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരേയും കേസ് എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+