രാഹുല്‍ ഗാന്ധി വന്നാലും നേമത്ത് ബിജെപി ജയിക്കും, പിണറായിയും ഉമ്മൻചാണ്ടിയും വരട്ടെയെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: നേമം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി എത്തിയേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമത്ത് മത്സരിക്കാനായി ഉമ്മന്‍ചാണ്ടിയേയും പിണറായി വിജയനേയും സ്വാഗതം ചെയ്യുന്നതായി കെ സുരേന്ദ്രന്‍ പറഞ്ഞു. നേമം ബിജെപിയുടെ ഉരുക്ക് കോട്ട ആണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇനി രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് വന്ന് നേമത്ത് മത്സരിച്ചാലും ബിജെപി ജയിക്കുമെന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായും കെ സുരേന്ദ്രന്‍ പറഞ്ഞു. 2016ല്‍ ആണ് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഒരു സീറ്റ് സ്വന്തമാക്കുന്നത്. നേമത്ത് ഒ രാജഗോപാല്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഇത്തവണ രാജഗോപാലിന് സീറ്റ് ലഭിച്ചേക്കില്ല. പകരം നേമം നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കാനാണ് സാധ്യത.

ഇടത് പക്ഷത്ത് നിന്ന് വി ശിവന്‍കുട്ടിയാണ് നേമത്ത് സ്ഥാനാര്‍ത്ഥിയാകുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. കേരളത്തിലെ ബിജെപിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കണം എന്നുളള വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
50 വര്‍ഷത്തോളമായി പുതുപ്പളളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടി ആണെങ്കില്‍ പുതുപ്പളളി ചാണ്ടി ഉമ്മന് നല്‍കാനും സാധ്യതയുണ്ട്. നേമത്ത് മത്സരിക്കാന്‍ കെ മുരളീധരന്‍ എംപി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കാത്ത സാഹചര്യത്തില്‍ മുരളീധരനെ പരിഗണിക്കുന്നില്ല. നാളെ വൈകിട്ട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.












Click it and Unblock the Notifications