കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കോടി ചോദിച്ച സികെ ജാനുവിന് നല്‍കിയത് 10 ലക്ഷം രൂപ: 'സുരേന്ദ്രന്‍റെ' സംഭാഷണം പുറത്ത്

Google Oneindia Malayalam News

കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് അനീഷ് കുമാര്‍ ഉള്‍പ്പടേയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. പണവുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് നേതാക്കള്‍ ആരോപിക്കുമ്പോഴും തെളിവുകള്‍ എല്ലാം എതിരാണ്.

ഈ കേസിലെ അന്വേഷണത്തില്‍ പ്രതിരോധത്തിലായ ബിജെപി നേതൃത്വത്തെ കൂടുതല്‍ കുരുക്കിലാക്കിക്കൊണ്ടാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പുതിയ ഒരു ആരോപണവും കൂടി പുറത്ത് വരുന്നത്.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സികെ ജാനുവിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച പണവുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു ബിജെപിയോട് 10 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ജെആര്‍പിയുടെ സംസ്ഥാന ട്രഷറര്‍ ആരോപിക്കുന്നത്.

ആവശ്യപ്പെട്ടത്

എന്‍ഡിഎ​ സഖ്യത്തിലേക്ക് തിരികെ എത്തുന്നതിനായി 10 കോടി രൂപയും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ സുരേന്ദ്രന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നിടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറയുന്നു.

ഫോണ്‍ സംഭാഷണം

ഇത് സംബന്ധിച്ച് താനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സികെ ജാനു സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചെന്ന് പ്രസീത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.

സുരേന്ദ്രന്‍ വിളിച്ചു


ഇതനുസരിച്ച തിരുവനന്തപുരത്ത് എത്താന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നതും പുറത്ത് വന്ന ടെലഫോണ്‍ സംഭാഷണത്തിലുണ്ട്. പുറത്ത് വന്ന സംഭാഷണം ശരിയാണെന്ന കാര്യം പ്രസീത ഇന്ന് മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. അമിത്‌ ഷായുടെ പരിപാടി ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു ഇടപാട്. സി.കെ.ജാനു ഏത്‌ ഹോട്ടലിലാണ്‌ താമസിക്കുന്നതെന്ന്‌ തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറയുന്നു.

പണം കിട്ടി

പണം കിട്ടിയതോടെയാണ് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നില്ല കെ സുരേന്ദ്രന്‍ ജാനുവിന് പണം നല്‍കിയത്. വ്യക്തിപരമായാണ് ഈ പണം നല്‍കിയതെന്നും പ്രസീത അഭിപ്രായപ്പെടുന്നുണ്ട്. ബത്തേരിയിൽ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം..

വലിയ ആരോപണം

സികെ ജാനുവിനെതിരെ വലിയ ആരോപണവും പ്രസീത ഉന്നയിക്കുന്ന. സികെ ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി ബിജെപിയില്‍ നിന്നും പണം വാങ്ങുകയാണ് അവര്‍ ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. ഒരു കാരണവശാലും താമര ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ സികെ ജാനു പണത്തിന് വേണ്ടി വാക്ക് മാറ്റിയെന്നും പ്രസീത പറയുന്നു.

ജാനു പറയുന്നത്

അതേസമയം, പണം സ്വീകരിച്ചെന്ന ആരോപണം നിഷേധിച്ച് സികെ ജാനു രംഗത്ത് എത്തിയിട്ടുണ്ട്. പുറത്ത് വന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ല. പാര്‍ട്ടിയുടെ കാര്യങ്ങള്‍ പുറത്ത് പറയാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. സംഭവത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Yuva morcha leader slams BJP leadership over kodakara case

English summary
K surendran given 10 lakhs rs to CK janu; Alleges JRP leader praseetha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X