കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന് ഹിന്ദി അറിയാം, മുമ്പ് തര്‍ജ്ജമ ചെയ്തിട്ടും ഉണ്ട്... പക്ഷേ ഇപ്പോള്‍ സംഭവിച്ചത്?

Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോദി തൃശൂരില്‍ പ്രസംഗിയ്ക്കുമ്പോള്‍ തര്‍ജ്ജമ ചെയ്യാനെത്തിയ കെ സുരേന്ദ്രന് പറ്റിയ പിഴവുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചര്‍ച്ച. സോഷ്യല്‍ മീഡിയ കെ സുരേന്ദ്രനെ പരിഹസിയ്ക്കാവുന്നതിന്റെ അങ്ങേയറ്റം വരെ പരിഹസിച്ചു.

കെ സുരേന്ദ്രന് ഹിന്ദി അറിയില്ലെന്നാണ് പലരും കളിയാക്കിയത്. എന്നാല്‍ അത് ശരിയല്ല. ഇതിന് മുന്പ് നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോഴും അമിത് ഷാ വന്നപ്പോഴും തര്‍ജ്ജമക്കാരനായി വേദിയില്‍ ഉണ്ടായിരുന്നത് കെ സുരേന്ദ്രന്‍ തന്നെ ആയിരുന്നു.

വേദിയിലെ ശബ്ദ സംവിധാനത്തിന്റെ പിഴവ് മൂലം മോദിയുടെ പ്രസംഗം തനിയ്ക്ക് ശരിയ്ക്ക് കേള്‍ക്കുന്നുണ്ടായിരുന്നില്ല എന്നാണ് സുരേന്ദ്രന്റെ വിശദീകരണം. എന്നാല്‍ അപ്പോള്‍ മറ്റൊരു സംശയം കൂടി ഉയരും. അതിന് ശേഷം വി മുരളീധരന്‍ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നില്ലേ...?

ഹിന്ദി അറിയാം

ഹിന്ദി അറിയാം

കെ സുരേന്ദ്രന് ഹിന്ദി അറിയാം. കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്തിട്ടുള്ള ആളാണ്.

തര്‍ജ്ജമ ചെയ്തിട്ടുണ്ട്

തര്‍ജ്ജമ ചെയ്തിട്ടുണ്ട്

ദേശീയ നേതാക്കള്‍ കേരളത്തിലെത്തിയപ്പോള്‍ മുമ്പും കെ സുരേന്ദ്രന്‍ പരിഭാഷകനായിട്ടുണ്ട്. മോദി തിരുവനന്തപുരത്തും കാസര്‍കോട്ടും വന്നപ്പോള്‍ തര്‍ജ്ജമ ചെയ്തത് കെ സുരേന്ദ്രനാണ്. അമിത് ഷാ പാലക്കാട്ട് വന്നപ്പോളും സുരേന്ദ്രന്‍ തന്നെയായിരുന്നു പരിഭാഷകന്‍.

തെളിവുണ്ട്

തെളിവുണ്ട്

ഇനി അതിന് തെളിവ് വേണം എന്ന് പറയുന്നവര്‍ക്കുള്ളതാണ് ഈ വീഡിയോ. മോദിയുടെ പ്രസംഗം സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തുന്നു.

പക്ഷേ തൃശൂരില്‍ സംഭവിച്ചത്

പക്ഷേ തൃശൂരില്‍ സംഭവിച്ചത്

തൃശൂരില്‍ സംഭവിച്ചത് എന്താണ്? മോദി ഒരു കാര്യം പറയുന്നു... അതുമായി ബന്ധമില്ലാത്ത മറ്റെന്തൊക്കെയേ സുരേന്ദ്രന്‍ പറയുന്നു.

കേള്‍ക്കുന്നില്ലാ... കേള്‍ക്കുന്നില്ലാ...

കേള്‍ക്കുന്നില്ലാ... കേള്‍ക്കുന്നില്ലാ...

മോദി പ്രസംഗിയ്ക്കുന്നത് തനിയ്ക്ക് കേള്‍ക്കുന്നുണ്ടായിരുന്നില്ലെന്നാണ് കെ സുരേന്ദ്രന്‍ വിശദീകരിച്ചത്. വേദിയിലെ ശബ്ദ ക്രമീകരണത്തിന്റെ പ്രശ്‌നം എന്നാണ് പറഞ്ഞത്.

ആദ്യം പറയണ്ടേ

ആദ്യം പറയണ്ടേ

അങ്ങനെയൊരു പ്രശ്‌നം ഉണ്ടെങ്കില്‍ അക്കാര്യം ആദ്യമേ പറയേണ്ടതായിരുന്നില്ലേ... അങ്ങനെയല്ലേ ചെയ്യേണ്ടിയിരുന്നത്.

തെറ്റിപ്പറയണോ

തെറ്റിപ്പറയണോ

ശരിയായി കേള്‍ക്കുന്നില്ലെങ്കില്‍ അത് തര്‍ജ്ജമ ചെയ്യാന്‍ കെ സുരേന്ദ്രന്‍ മുതിരാന്‍ പാടില്ലായിരുന്നു എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ ആക്ഷേപം.

 മുരളീധരന് കേള്‍ക്കും

മുരളീധരന് കേള്‍ക്കും

കെ സുരേന്ദ്രന് ശരിയ്ക്ക് കേള്‍ക്കാന്‍ കഴിയാതെ പോയ പ്രസംഗം വി മുരളീധരന് ശരിയ്ക്കും കേള്‍ക്കാന്‍ കഴിഞ്ഞു. എന്താണ് അതിന്റെ ഒരു സൂത്രം?

അടുത്ത് നില്‍ക്കണോ

അടുത്ത് നില്‍ക്കണോ

തനിയ്ക്ക് കേള്‍ക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ മൈക്ക് സ്റ്റാന്റ് കുറച്ച് കൂടി അടുപ്പിച്ചിട്ടോളാന്‍ മോദി തന്നെ പറഞ്ഞു. അപ്പോഴേയ്ക്കും വി മുരളീധരന്‍ പരിഭാഷകന്റെ സ്ഥാനം ഏറ്റെടുത്തു. തനിയ്ക്ക് കേള്‍ക്കാം എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

ആര്‍ക്കും പറ്റാവുന്ന തെറ്റ്

ആര്‍ക്കും പറ്റാവുന്ന തെറ്റ്

ആര്‍ക്കും സംഭവിയ്ക്കാവു്‌ന ഒരു തെറ്റ് മാത്രമാണ് തനിയ്ക്ക് സംഭവിച്ചതെന്നാണ് കെ സുരേന്ദ്രന്‍ വിശദീകരിയ്ക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്തതില്‍ തെറ്റ് വരുത്തുന്നത് അത്ര ചെറിയ പിഴവായി വിലയിരുത്താന്‍ മിക്കവര്‍ക്കും കഴിയില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
K Surendran knows Hindi very Well, but what happened this time?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X