കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണമുള്ളവര്‍ പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ല'; മന്ത്രി കായികപ്രമികളെ അവഹേളിച്ചെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രതിപക്ഷ നേതാക്കള്‍ അടക്കം ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി.

പണമുള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐ പി എല്‍ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓര്‍ക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒറ്റയടിക്ക് അഞ്ചില്‍നിന്ന് 12 ശതമാനമായി വിനോദ നികുതി ഉയര്‍ത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

k surendran

ജി എസ് ടി ഉള്‍പ്പെടെ കായിക പ്രേമികള്‍ക്ക് കളി കാണാന്‍ 30% നികുതി നല്‍കണമെന്നതാണ് സ്ഥിതി. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സര്‍ക്കാരിന്റെ രീതി. കളി കാണാന്‍ കൂടുതലും വിദ്യര്‍ത്ഥികളും യുവാക്കളുമാണ് എത്തുക എന്നിരിക്കെ ഇത്രയും ഭീമമായ നിരക്ക് വര്‍ദ്ധനയ്ക്ക് എന്ത് ന്യായമാണ് സര്‍ക്കാരിന് പറയാനുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്വർണ്ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, ഇല്ലെങ്കില്‍ പണിയുറപ്പ്; അറുപത് കടക്കും, ഇന്നും വർധനവ്സ്വർണ്ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, ഇല്ലെങ്കില്‍ പണിയുറപ്പ്; അറുപത് കടക്കും, ഇന്നും വർധനവ്

കുത്തക മുതലാളിമാര്‍ക്ക് ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ മേല്‍ നികുതി ഭാരം കെട്ടിവെക്കുകയാണ്. ധിക്കാരപരമായ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇതുമാ.ി ബന്ധപ്പെട്ട് പ്രതികരിച്ച് കായികമന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തിയിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നും ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഒറ്റയടിക്ക് അഞ്ചില്‍നിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. 18% ജി എസ് ടി നികുതിക്ക് പുറമേയാണ് 12% വര്‍ദ്ധിപ്പിച്ചത്. ഇത് കാരണം കായിക പ്രേമികള്‍ക്ക് കളി കാണാന്‍ 30% നികുതി നല്‍കണം. ഇത് സാധാരണക്കാരായ ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി.

Win Win W 701 Result : 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങളുടെ പോക്കറ്റില്‍, വിന്‍ വിന്‍ ലോട്ടറി ഫലംWin Win W 701 Result : 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങളുടെ പോക്കറ്റില്‍, വിന്‍ വിന്‍ ലോട്ടറി ഫലം

കളി കാണാന്‍ എത്തുന്നതില്‍ ഏറെപ്പേരും വിദ്യര്‍ത്ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വന്‍കിട മദ്യക്കമ്പനികള്‍ക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സര്‍ക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നത്.
വന്‍കിട കമ്പനികള്‍ക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ കൊള്ളയാണ് നടത്തുന്നത്.

ക്രിക്കറ്റ്ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിന്‍വലിക്കണം .വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നത്. പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

English summary
K Surendran Says Minister Abdurrahiman's statement is an insult to sports fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X