കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മകന്‍റെ നിയമനം മെറിറ്റടിസ്ഥാനത്തില്‍'; തന്നെ കരിവാരി തേക്കാനുള്ള ശ്രമമെന്ന് സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ തന്റെ മകന്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യത്തില്‍ അസ്വാഭാവികമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.ഏത് തരത്തിലുള്ള അന്വേഷണവും നടത്താം, വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ടെക‍്‍നിക്കൽ ഓഫീസർ തസ്തികയിലേക്ക് സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ നിയമനം ബന്ധുനിയമനമായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

 k-surendran4-1632478230-165107707

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

എല്ലാ നടപടിക്രമങ്ങളും പൂർണമായും പാലിച്ച് കൊണ്ടായിരുന്നു മകന്റെ നിയമനം. ഒരുവിധത്തിലും ഞാനോ എനിക്ക് വേണ്ടി മറ്റുള്ളവരെ നിയമനത്തിൽ ഇടപെട്ടില്ല. ആരെക്കൊണ്ട് വേണമെങ്കിലും ഇക്കാര്യം അന്വേഷിപ്പിക്കാം. എന്നെ പോലെ ഇത്രയും ആക്രമണം നേരിടുന്ന ഒരു പൊതുപ്രവർത്തകൻ ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.മറ്റ് പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങളുടെ റാങ്ക് ലിസ്റ്റില്‍ കൂടി മകന്‍ ഇടം നേടിയിട്ടുണ്ട്.. മകനെതിരായ മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തന്നെ കരിവാരി തേക്കാന്‍ കെട്ടിച്ചമച്ച കേസാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കെ സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം; ബന്ധുനിയമനമെന്ന് ആരോപണംകെ സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം; ബന്ധുനിയമനമെന്ന് ആരോപണം

മുൻപ് തന്‍റെ മകൻ കുഴൽപണം കടത്തിയെന്ന വാർത്ത കൊടുത്തവരാണ് മാധ്യമങ്ങൾ . ഇപ്പോൾ അവന്റെ ജോലിയെ കുറിച്ചും തെറ്റായ വാർത്തകൾ നൽകുകയാണ്. മറ്റ് പൗരൻമാരെ പോലെ തന്നെ എന്റെ മകനും ജോലി ചെയ്യാനുള്ള അവകാശം ഫണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ എന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത വന്നതിന് പിന്നിൽ ആരാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മസിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു ആർബിസിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയ്ക്ക് പിന്നാലെയായിരുന്നു ഹരികൃഷ്ണന് നിയമനം ലഭിച്ചത്. എന്നാൽ മാനദണ്ഡം മറികടന്നാണ് നിയമനം നടന്നത് എന്നായിരുന്നു ആരോപണം ഉയർന്നത്.

English summary
K surendran says no irregularities in the appointment of his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X