• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ശരീഅത്ത് നിയമമോ..? 50 കോടി മുടക്കി മതിലുപണിഞ്ഞ നവോത്ഥാന ഗീര്‍വാണം തട്ടിയുടയുന്നു; സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നത് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. നവോത്ഥാന ഗീര്‍വ്വാണങ്ങള്‍ എല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താല്‍പ്പര്യങ്ങളുടേയും മുന്നില്‍ തുടര്‍ച്ചയായി കേരളത്തില്‍ തട്ടിയുടയുകയാണ് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചതിന്റേയും കുടുംബശ്രീയുടെ കലാപരിപാടിയില്‍ പുരുഷന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന്റേയും വാര്‍ത്തകള്‍ പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

1

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... നവോത്ഥാന ഗീര്‍വ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താല്‍പ്പര്യങ്ങളുടേയും മുന്നില്‍ തുടര്‍ച്ചയായി തട്ടിയുടയുകയാണ് കേരളത്തില്‍. പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളില്‍ അംഗീകരിക്കപ്പെടുകയാണോ?

പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായിപണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

2

ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അമ്പതുകോടി മുടക്കി മതിലുപണിഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ശ്രീ. പിണറായി വിജയന്‍, ഇഛാശക്തിവേണം നരേന്ദ്രമോദിയെപ്പോലെ അമിത് ഷായെപ്പോലെ. മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയര്‍ത്താനുമൊക്കെ തീരുമാനമെടുക്കാന്‍ കഴിയുന്നത് ഇഛാശക്തിയുള്ളവര്‍ക്കുമാത്രമാണ്.

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

3

വൈകാതെ ഏകീകൃത സിവില്‍ നിയമം വരുമ്പോള്‍ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുത് എന്ന് പറഞ്ഞാണ് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്. ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായാണ് കുടുംബശ്രീയില്‍ ലിംഗ സമത്വ പ്രതിജ്ഞ തയ്യാറാക്കിയത്. എന്നാല്‍ ഇതിന് എതിരെ ചില മുസ്ലീം സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗംഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

4

പുതിയ പ്രതിജ്ഞ തയ്യാറാക്കി നല്‍കും എന്നും അതിന് ശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാല്‍ മതി എന്നുമുള്ള അറിയിപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയില്‍ സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കണം എന്ന ഭാഗമുണ്ടായിരുന്നു. ഇതിന് എതിരെ ആണ് സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്.

5

ഈ പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് വിരുദ്ധമാണ് എന്നായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. ഇതിന് പിന്നാലെ കെ എന്‍ എം മര്‍ക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകളും കുടുംബശ്രീയുടെ ലിംഗ സമത്വ പ്രതിജ്ഞയ്ക്കെതിരേ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടതില്ല എന്ന് കുടുംബശ്രീ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

6

പുരുഷന് ഇരട്ടി സ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനും ആണ് അവകാശം എന്നാണ് ശരീഅത്ത് നിയമത്തില്‍ പറയുന്നത്. ഇത് ഇന്ത്യയിലെ മുസ്ലീം വ്യക്തി നിയമം അനുവദിക്കുന്നതാണ് എന്നാണ് മത നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, പ്രതിജ്ഞ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കൈസഹായമാണ് എ്ന്ന് പോലും ആരോപണം ഉയര്‍ന്നു.

7

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിജ്ഞ. എല്ലാ മാസവും നാലാമത്തെ ആഴ്ചയില്‍ എല്ലാ കുടുംബശ്രീയിലും ജെന്‍ഡര്‍ റിസോഴ്‌സ് മീറ്റിലൂടെയും പ്രതിജ്ഞ ചൊല്ലണമെന്നായിരുന്നു നിര്‍ദേശം.

English summary
K Surendran slams state government for withdrawing gender equlity pleadge in kudumbasree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X