കുരീപ്പുഴമാരും രാമനുണ്ണിമാരും ആദ്യം ഇതൊക്കെ കാണണമെന്ന് കെ സുരേന്ദ്രന്‍

  • Written By: Rakhi
Subscribe to Oneindia Malayalam

ബിജെപിയിൽ അംഗത്വമെടുത്ത അച്ഛനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി വ്യക്തമാക്കി കാഞ്ഞങ്ങാട് സ്വദേശിനിയായ പെൺകുട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനിയാണ് അച്ഛനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്‍റെ പോസ്റ്റ്.

താനും അച്ഛനും ഒരുമിച്ച് പോകുമ്പോൾ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തിയെന്നും, ബിജെപിയിൽ പ്രവർത്തിച്ചാൽ അച്ഛനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന വീഡിയോ ആണ് ഇതെന്ന് കെ സുരേന്ദ്രന്‍ പറയുന്നു.പോസ്റ്റിനൊപ്പം വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

കണ്ണു തുറന്ന് കാണണം

കണ്ണു തുറന്ന് കാണണം

കുരീപ്പുഴമാരും രാമനുണ്ണിമാരും ആദ്യം ഇതൊക്കെയാണ് കാണേണ്ടത് എന്ന വരികളോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കാസര്‍ഗോഡ് സിപിഎം സ്ഥാനാര്‍ത്ഥിയായ പി കരുണാകരന്‍ ജയിച്ചത് കള്ളവോട്ടിലൂടെയാണെന്നാണ് പോസ്റ്റില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു.

പോസ്റ്റ് ഇങ്ങനെ

പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കാസർഗോഡ് ഡി. സി. സി പ്രസിഡണ്ടും സി. പി. എം ജില്ലാസെക്രട്ടറിയും ഞാനും ഒരുമിച്ചാണ് കളക്ട്ടറേററിൽ വെച്ച് ടി. വിയിൽ കണ്ടത്. ആറായിരം വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് പി കരുണാകരൻ അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. സതീഷ് ചന്ദ്രൻറെ മുഖം അവസാനം വലിഞ്ഞുമുറുകുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. അവസാനം അദ്ദേഹം നെടുവീർപ്പിടുകയും ചിരിക്കുകയും ചെയ്തു. ഞാൻ സതീഷ് ചന്ദ്രനോട് ചോദിച്ചു ചേട്ടാ കള്ളവോട്ട് അമ്പതിനായിരം ചെയ്തിട്ടുണ്ടാവുമോ എന്ന്. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി അത്രയൊന്നും ഉണ്ടാവില്ല നാല്പതൊക്കെ കാണുമായിരിക്കും എന്ന്.

ഒരാള്‍ മാറി ചിന്തിച്ചാല്‍

ഒരാള്‍ മാറി ചിന്തിച്ചാല്‍

ഇതാണ് കണ്ണൂരിലേയും കാസർഗോഡേയും വടകരയിലേയും പല ബൂത്തുകളിലും നടക്കുന്നതെന്ന് സുരേന്ദ്രന്‍ പോസ്റ്റില്‍ ആരോപിക്കുന്നു.ബൂത്തിൽ ഒരാൾ മാറി ചിന്തിച്ചാൽ ആദ്യം പേടിപ്പിക്കും പിന്നെ ആക്രമിക്കും അപവാദം പറഞ്ഞു പരത്തും പെൺകുട്ടികളുടെ കല്യാണം മുടക്കും അവസാനം ആ വോട്ട് പാർട്ടിക്കാർ തന്നെ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.

ചേട്ടാ കള്ള വോട്ട്

ചേട്ടാ കള്ള വോട്ട്

ഉദുമയിലെ ഒരു ബൂത്തിൽ നിന്ന് തിരഞ്ഞെടുപ്പ് സമയത്ത് തുരുതുരാ പ്രവർത്തകർ വിളിച്ചു. സ്ഥാനാർത്ഥി ഉടനെത്തണം ഇവിടെ കള്ളവോട്ട് നടക്കുന്നെന്നായിരുന്നു അവര്‍ പറഞ്ഞത്. ഓടിപ്പിടിച്ച് അവിടെ എത്തിയപ്പോൾ പതിനഞ്ചോളം വനിതാ സഖാക്കൾ നിരന്ന് നിന്ന് കുത്തുകയാണ്. കുറെനേരം റിട്ടേണിംഗ് ഓഫീസറോട് ബഹളം വെച്ച ശേഷമാണ് അത് അവസാനിപ്പിച്ചതെന്നും പോസ്റ്റിലുണ്ട്.

ഇതാണ് വടക്കന്‍ കേരളത്തിലെ ജനാധിപത്യം

ഇതാണ് വടക്കന്‍ കേരളത്തിലെ ജനാധിപത്യം

അവിടുന്നിറങ്ങി അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും വിളി ചേട്ടാ വീണ്ടും തുടങ്ങി എന്ന്. ഇതാണ് വടക്കൻ കേരളത്തിലെ ജനാധിപത്യം. ഇതുപറഞ്ഞാൽ തിരുവനന്തപുരത്തോ ഡൽഹിയിലോ പലരും മൂക്കത്തു കൈവെക്കും. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ഭാവത്തിൽ. ഒരേ ഒരു വഴിയേ ഉള്ളൂ ബയോ മെട്രിക് ഐ. ഡി. കാർഡ്. വോട്ടിംഗ് മെഷീൻ ഓപ്പണാവാൻ മററാരുവിചാരിച്ചാലും സാധിക്കാത്ത രീതി. അന്നു തീരും കേരളത്തിലെ കമ്യൂണിസം സുരേന്ദ്രന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
k surendrans facebook post against cpm

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്