Get Updates
Get notified of breaking news, exclusive insights, and must-see stories!

'സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു, താടിയുള്ള അപ്പൂപ്പനയേ പേടിയുള്ളൂ'; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ തിരുത്തിയ സാഹചര്യത്തില്‍ പരിഹാസവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമല്ലാത്ത പ്രസ്താവനയായിട്ട് കൂടിയും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടി വന്നെന്നും ഗണപതി നിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ വാക്കുകളിലേക്ക്...

'മാപ്പു പറയാനും പറഞ്ഞത് പിന്‍വലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നര്‍ത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെ'- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

k surendran

അതേസമയം, സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അതില്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നുമാണ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോള്‍ പുറത്ത് ശബ്ദം കേട്ടാല്‍ വിവരം അറിയുമെന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

'ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്നാണ് കരുതിയത്. കാരണം, എക്സട്രീമായിട്ടുള്ള വിശ്വാസികളാണ്. എന്നാല്‍ ഒരിടത്തും ബാങ്ക് വിളി കേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തി. അവിടെ ചോദിച്ചപ്പോള്‍ പ്രാര്‍ത്ഥനകള്‍ എല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. അവരുടെ വിശ്വാസത്തിന് വാങ്ക് വിളിക്കാന്‍ അവിടെ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പുറത്തുകേട്ടാല്‍ അത് പബ്ലിക്ക് ന്യൂയിസന്‍സാണ്. അതാണ് അവിടുത്തെ നിയമം'- സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍ ഇന്ന് അദ്ദേഹം പരാമര്‍ശത്തില്‍ തിരുത്തലുമായി രംഗത്തെത്തി. സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തെറ്റായ വിവരത്തില്‍ സംഭവിച്ചതാണെന്നാണ് അദ്ദേഹം ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

'ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്.'

'മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- സജി ചെറിയാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+