Get Updates
Get notified of breaking news, exclusive insights, and must-see stories!

കടിക്കാന്‍ വരുന്ന നായയോട് സത്യവാങ് മൂലം പറഞ്ഞിട്ടെന്ത് ? തെരുവ് നായ്ക്കളെ കൊല്ലും- കെടി ജലീല്‍

കോഴിക്കോട്: അക്രമകാരികളായ തെരുവ് നായ്ക്കളെ കണ്ടെത്തി കൊല്ലുമെന്ന പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തിയിരുന്നു. നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തു വന്നു.

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ഇതിലെ നിയമകുരുക്കുകള്‍ ഒഴിവാക്കാനാണ് സുപ്രീം കോടതിയില്‍ അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നുമാണ് മന്ത്രിയുടെ വാദം. കടിക്കാന്‍ വരുന്ന നായയോട് സത്യവാങ്മൂലം പറഞ്ഞിട്ട് കാര്യമില്ല. നായയെ നേരിടേണ്ടത് സത്യവാങ്മൂലം അനുസരിച്ചല്ലെന്നും ജലീല്‍ പറഞ്ഞു.

kt jaleel

അക്രമകാരികളായ തെരുവ് നായ്ക്കള കൊല്ലുക തന്നെ ചെയ്യും. ഇതിലെ നിയമകുരുക്കുകള്‍ ഒഴിവാക്കേണ്ടതുണ്ട്. തരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തെരുവ് നായ്തക്കളെ കൊല്ലുന്ന കാര്യം പരാമര്‍സിക്കാതെ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഡോഗ് പാര്‍ക്കുകളും ജില്ലാ പഞ്ചായത്തുകളുടെ കീഴില്‍ പുനരധിവാസ കേന്ദ്രങ്ങളും നിര്‍മിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.

Read Also: കടിക്കാന്‍ വരുന്ന നായയോട് സത്യവാങ് മൂലം പറഞ്ഞിട്ടെന്ത് ? തെരുവ് നായ്ക്കളെ കൊല്ലും- കെടി ജലീല്‍

നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തുമെന്നും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മൃഗസ്‌നേഹിയായ അനുപം തൃപാഠി നല്‍കിയ കേസിലാണ് കേരളം മറുപടി സത്യവാങ്മൂലം നല്‍കിയത്.

തെരുവ് നായപ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുപ്പതോളം പേരെയാണ് തെരുവ്‌നായ്ക്കള്‍ ആക്രമിച്ചത്. കണ്ണൂരില്‍ നാടോടി സ്ത്രീയുടെ ചുണ്ട് അക്രമകാരികളായ നായകള്‍ കടിച്ചെടുത്തിരുന്നു. പിഞ്ചുകുഞ്ഞുങ്ങടക്കം നിരവധി പേരാണ് ദിവസേന തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.

നായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരീകരിക്കുന്നതിനുമടക്കം കോര്‍പ്പറേഷനുകളും സര്‍ക്കാരും യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നാണ് ആരോപണം. മനുഷ്യജീവന് തന്ന് ഭീഷണിയായി തെരുവ് നായ്ക്കള്‍ നരനായാട്ട് നടക്കുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നതിനെതിരെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.

Read Also: ബാബുവിനെതിരായ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍; അന്വേഷണം തമിഴ്നാട്ടിലേക്കും...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+