ആരോഗ്യ രംഗത്ത് കേരളം കിടപിടിക്കുന്നത് വികസിത രാഷ്ട്രങ്ങളോട് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • Posted By:
Subscribe to Oneindia Malayalam

വടകര : യുപിയിലെ ആരോഗ്യ മേഖലയില്‍ വന്‍ കുതിപ്പാണെന്നും കേരളത്തിലെഭരണാധികാരികള്‍ യുപിയില്‍ സന്ദര്‍ശനം നടത്തണമെന്നുമുള്ള ചിലരുടെ പ്രഖ്യാപനങ്ങള്‍ക്ക് കേരളത്തിലെ പൊതുജനങ്ങളും മാധ്യമങ്ങളും കൃത്യമായ മറുപടിയാണ് നല്‍കിയതെന്നും, ആരോഗ്യരംഗത്ത് കേരളം കിടപിടിക്കുന്നത് വികസതി രാഷ്ട്രങ്ങളോടാണെന്നും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജിഹാദികളെ ഒന്നിപ്പിച്ച് ട്രംപിന്റെ നീക്കം; ഐസിസും അല്‍ ഖ്വായ്ദയും ഒറ്റക്കെട്ട്... രക്തച്ചൊരിച്ചിൽ?

സംസ്ഥാന സഹകരണ വികസന ക്ഷേമ ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് ചികിത്സാ ധനസഹായ വിതരണം വടകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ ധനസഹായം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തോതില്‍ ധനസഹായം ചെയ്യുന്ന മേഖലയാണ് സഹകരണ ക്ഷേമ റിസ്‌ക് ഫണ്ട്. നിലവില്‍ കേരളം വലിയ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. പല അപകടങ്ങളിലും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പല വായ്പകള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.

ministerkadakampalli

എന്നാല്‍ ചിലര്‍ക്ക് ഇത് രണ്ടും നഷ്ടപ്പെടുന്നത് വളരെ വേദനാജനകമാണ്. ഇത്തരത്തിലുള്ളവരുടെ അപേക്ഷകള്‍ക്ക് കൃത്യമായ ആനുകൂല്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനെ കാര്‍ന്നുതിന്നുന്ന തരത്തിലാണ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരെ കാത്തുനില്‍ക്കാതെ പൊതുജനങ്ങള്‍ തന്നെ രംഗത്തിറങ്ങണമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ 452 വായ്പ്പക്കാര്‍ക്കായി 3,66,66,038 രൂപ മന്ത്രി വിതരണം ചെയ്തു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ടിഎന്‍കെ ശശീന്ദ്രന്‍, ടി പത്മകുമാര്‍, സികെ നാണു എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, മുന്‍
എംഎല്‍എ എംകെ പ്രേംനാഥ്, സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ 
മൊയ്യാരത്ത് പത്മനാഭന്‍, വിവിധ സഹകരണ ബേങ്ക് പ്രസിഡണ്ടുമാര്‍ സംസാരിച്ചു.
പടം : സംസ്ഥാന സഹകരണ വികസന ക്ഷേമ ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് ചികിത്സാധനസഹായ വിതരണം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kadakampally about health issues in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്