ബിജെപിയുടെ നീക്കത്തിൽ സിപിഎമ്മിന് ഭയം! കടകംപള്ളിയുടെ ഗുരുവായൂർ ക്ഷേത്രദർശനം വിവാദമാക്കേണ്ടെന്ന്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്രദർശനം വിവാദമാക്കേണ്ടെന്ന് സിപിഐഎം തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഫേസ്ബുക്ക് ലൈവിൽ വീട്ടമ്മയായ കാമുകിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ! യുവാവിനെ പിടികൂടി; സംഭവിച്ചത് ഇതാണ്

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

സംഭവത്തിൽ ബിജെപിയും ആർഎസ്എസും മുതലെടുപ്പ് നടത്തുകയാണെന്നും, അതിനാൽ ക്ഷേത്രദർശനം സംബന്ധിച്ച വിവാദങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും യോഗം വിലയിരുത്തി. ക്ഷേത്രദർശന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടെന്നും സെക്രട്ടേറിയേറ്റ് യോഗത്തിൽ ധാരണയായി.

kadakampally

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പാർട്ടിക്ക് നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാമെന്നാണ് യോഗത്തിലുണ്ടായ ധാരണ.

വേങ്ങര; പച്ചക്കോട്ട പൊളിക്കാൻ നിയാസ് പുളിക്കലകത്ത്? സ്വതന്ത്ര സ്ഥാനാർത്ഥി മതിയെന്ന് സിപിഎം തീരുമാനം

സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ! വനിതാ സഖാക്കൾ ഞെട്ടിത്തരിച്ചു, വിവാദം...

കണ്ണൂരില്‍ വീണ്ടും CPM-BJP സംഘര്‍ഷം | Oneindia Malayalam

ക്ഷേത്രാചാരങ്ങൾ പാലിച്ചത് ചിലർ വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി നൽകിയ വിശദീകരണം. ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തതോടെ സിപിഎം കടകംപള്ളിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, മന്ത്രിയോട് വിശദീകരണം തേടിയ സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പ്രതികരണവുമായി രംഗത്തെത്തി. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിനുള്ള ഏറ്റവും നല്ല ഉദാഹാരണമാണിതെന്നാണ് കുമ്മനം പ്രതികരിച്ചത്.

English summary
kadakampally guruvayur temple controversy;cpim wont take any action against minister.
Please Wait while comments are loading...