• search

പ്രയാർ ഗോപാലകൃഷ്ണനോട് ചെയ്തത് പ്രതികാരമോ? മറുപടിയുമായി മന്ത്രി, മൂൻകൂട്ടി കണ്ടിരുന്നെന്ന് പ്രയാർ!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തിരുവനന്തപുരം: പ്രയാർ ഗോപാലകൃഷ്ണനെ പുറത്താക്കാനാണോ സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡ് പിരിച്ചുവിട്ടതെന്ന ചോദ്യത്തിന് ദേവസ്വം മന്ത്രി കടകംപള്ളിയുടെ മറുപടി. നിരവധി അഴിമതി നടത്തിയ ബോർഡിനെയാണ് പിരിട്ടുവിട്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒത്തിരി ക്രമക്കേടുകളാണ് ബോർഡിൽ നടന്നത്. ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും നടന്ന കൊടിയ അഴിമതികൾ പുറത്തുവന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബോർഡിൽ ക്രമക്കേടുകളിൽ ഒന്നുമാത്രമാണ് ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിന്റെതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിലെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുക എന്നത്, ദേവസ്വം മന്ത്രി എന്ന നിലയിൽ ഒരു ദൗത്യമായി കാണുന്നു. ഇത് തന്നെയാണ് ഇടതുമുന്നണിയുടെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടപടി പ്രയാർ ഗോപാലകൃഷ്ണനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ആരോപണം മന്ത്രി നിഷേധിക്കുകയും ചെയ്തു.

  സ്വയം വിമർശനവുമായി വരുൺ ഗാന്ധി; 29-ാം വയസ്സിൽ എംപി ആകാൻ സാധിച്ചത് എന്തുകൊണ്ട്? കാരണം ഇതാണ്...

  മണ്ഡലകാലം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ബോർഡിനെതിരായ നടപടി, താർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദവും മന്ത്രി തള്ളി. പ്രയാറിനോടുള്ള പ്രതികാരമല്ല ബോർഡ് പിരിച്ചുവിട്ടതിന് കാരണം. ബോർഡിന്റെ കാലാവദി രണ്ട് വർഷമാക്കുക എന്നതാണ് എൽഡിഎഫ് നയം. കഴിഞ്ഞ ഇടതു സർക്കാരും ദേവസ്വം ബോർഡിന്റെ കാലാവധി നാല് വർഷമായിരുന്നത് രണ്ട് വർഷമായി കുറച്ചിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മൂന്ന് വർഷമായി ഉയർത്തുകയായിരുന്നു. അതേസമയം ഇടത് സർക്കാർ വന്നിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ എന്നെങ്കിലും അവർ ഇത് ചെയ്യുമെന്ന് കരുതിയിട്ടുണ്ടെന്ന് മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  തീർത്ഥാടനത്തെ ബാധിക്കില്ല

  തീർത്ഥാടനത്തെ ബാധിക്കില്ല

  രണ്ട് വർഷം മുമ്പ്, 2015 നവംബർ 11നാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അദികാരമേറ്റത്. ശബരിമല സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ‌് മാത്രമാണ് അധികാരമാറ്റമുണ്ടായതെങ്കിലും അന്നും ശബരിമല തീർത്ഥാടനത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. ‘‘നിറഞ്ഞ തൃപ്തിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ആരുമായും യുദ്ധത്തിനില്ല. അത് എന്റെ ശൈലിയുമല്ല.'' എന്നാണ് പടിയിറങ്ങുമ്പോൾ പ്രയാർ ഗേപാലകൃഷ്ണൻ പറഞ്ഞത്.

  തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം

  തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം

  ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി അവസാനിപ്പിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെപി പ്രകാശ്ബാബു ആരോപിച്ചിരുന്നു. ഇടത്താവളങ്ങളിലടക്കം ലക്ഷക്കണക്കിന് ഭക്തജനക്കള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കേണ്ട സമയത്തുള്ള തീരുമാനം തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ ബോര്‍ഡിന്റെ തലപ്പത്തിരുത്തി അഴിമതിയുടെ കൂത്തരങ്ങാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  സർക്കാരുമായി അഭിപ്രായ വ്യത്യാസം

  സർക്കാരുമായി അഭിപ്രായ വ്യത്യാസം

  കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്താണാ കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വലം ബോർഡ് പ്രസിഡന്റായി നിയമിതനായത്. തുടർന്ന് ഇടതു മുന്നണി അധികാരത്തിലെത്തിയതിനു ശേഷം പ്രയാർ ഗോപാലകൃഷ്ണനും സർ‌ക്കാരും തമ്മിൽ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിന് എതിരായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ നിലപാട് തള്ളിയാണ് ഇടതുസർക്കാരിന്റെ സത്യവാങ്മൂലം. എന്നാൽ സർക്കാർ നിലപാടിനെ തള്ളി പ്രയാർ ഗോപാലകൃഷ്ണൻ രംഗത്ത് എത്തുകയായിരുന്നു. കുടുംബത്തിൽ പിറന്ന, ദൈവ വിശ്വാസമുള്ള സ്ത്രീകൾ ഇത്തരത്തിൽ സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്നായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ പറ‍ഞ്ഞത്.

  ഓണവും വാമന ജയന്തിയും

  ഓണവും വാമന ജയന്തിയും

  മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്തും തിരുവോണ ദിവസം വാമനജയന്തി ആഘോഷം നടത്തുന്നതിനെ പിന്തുണച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. മഹാബലിയുടെ യഥാര്‍ഥ ചിത്രം ദേവസ്വം ബോര്‍ഡ് തിരുവോണ ദിവസം തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിശ്വഹിന്ദു പരിഷത്തായിരുന്നു ഓണം വാമനജയന്തി ആയി ആഘോഷിക്കണമെന്ന തീരുമാനവുമായി രംഗത്ത് വന്നിരുന്നു. വിശ്വഹിന്ദു പരിഷത്തിനെ അനുകൂലിച്ചായിരുന്നു പിന്നീട് പ്രയാർ ഗോപാലകൃഷ്മൻ രംഗത്തെത്തിയത്. ഇതും സർക്കാരും പ്രയാർ ഗോപാലകൃഷ്ണനും തമ്മിലുള്ള അഭിപ്രായ വ്യതായസ്തതിന് കാരണമായിരുന്നു. വാമനനെയും മഹാബലിയെയും ഒരുപോലെ സ്വീകരിക്കുന്ന ചിന്താധാരയാണ് ദേവസ്വം ബോര്‍ഡിന്റേത്. വിഷ്ണുവിന്റെ മനുഷ്യരൂപ അവതാരമായ വാമനനെക്കുറിച്ച് സത്യവിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നത്. വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വിശ്വരൂപം കൈക്കൊണ്ട് അദ്ദേഹത്തെ സുതലമെന്ന പാതാള രാജ്യത്ത് കുടുംബസമേതം താമസിക്കുവാന്‍ അനുഗ്രഹിക്കുകയായിരുന്നു. അതിനാല്‍തന്നെ തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലന്നും പ്രയാര്‍ പറഞ്ഞിരുന്നു.

  മതപാഠശാലകൾ

  മതപാഠശാലകൾ

  മതപാഠശാലകൾ നിർമ്മിക്കാനുള്ള പ്രയാർ ഗോപാലകൃഷ്ണന്റെ തീരുമാനത്തെ സർക്കരും സിപിഎമ്മും ശക്തമായി എതിർത്തിരുന്നു. വൻ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളോടനുബന്ധിച്ച് മതപാഠശാലകള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ട് പോകുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമശിച്ച് സിപിഎമ്മിന്റെ അധീനതയിലുള്ള ചിന്ത വാരിക മുഖപ്രസംഗം പോലും എവഉതിയിരുന്നു. ദേവസ്വം ബോര്‍ഡുകള്‍, അതു തിരുവിതാംകൂര്‍ മേഖലയിലായാലും മലബാര്‍ മേഖലയിലായാലും, ഭരണഘടനാ വ്യവസ്ഥകളും നിയമസഭ‘ പാസാക്കിയ നിയമങ്ങളും അനുസരിച്ച് രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങള്‍ക്കുകീഴില്‍ മതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് മതനിരപേക്ഷതയെ തന്നെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ക്ഷേത്ര‘ഭരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് ദേവസ്വം ബോര്‍ഡില്‍ അര്‍പ്പിതമായ ചുമതല. മതം പഠിപ്പിക്കലും മതപ്രചാരണവും ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളല്ല. ക്ഷേത്രങ്ങളോടനുബന്ധിച്ച് മതപഠനം നടത്താനുള്ള തീരുമാനം അത് ഏതു സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായാലും അതിനു ചുക്കാന്‍ പിടിക്കുന്നത് ആരായാലും നിശ്ചയമായും ക്ഷേത്രങ്ങളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കി മാറ്റാനേ ഉപകരിക്കൂവെന്ന് മുഖപ്രസംഗം ചൂണ്ടികാട്ടിരുന്നു.

  ശബരിമല ആചാരം

  ശബരിമല ആചാരം

  സ്ത്രീപ്രവേശനവിഷയത്തിൽ ആർഎസ്എസ് നിലപാട് വ്യത്യസ്തമാണ്. എല്ലാ സ്ത്രീകൾക്കും കയറാം എന്ന് അവരുടെ ദേശീയ നേതാവ് പറഞ്ഞു. ഞാൻ പറഞ്ഞത് ശബരിമലയിലെ ആചാരമാണ്. പ്രസിഡന്റ് അതിനൊപ്പം നിൽക്കും. ശബരിമലയെ എന്നും വിവാദങ്ങളുടെ കേന്ദ്രമാക്കുന്നത് ദുരൂഹമാണ്. അത് ചൂണ്ടിക്കാട്ടിയിട്ടുണ്. എന്നും മതേതര നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. ശബരിമലയുടെ ചരിത്രം, ആചാരം, അതിന്മേലുള്ള കടന്നുകയറ്റം ഒക്കെ വെളിച്ചത്ത് കൊണ്ടുവരേണ്ടിവരും എന്നാണ് ഉദ്ദേശിച്ചത്. മതപാഠശാല നിർബന്ധമാക്കിയതും വിവാദമായി. മതം പഠിക്കണം. അത് പഠിക്കാത്തതാണ് കുഴപ്പം. മതാന്ധത ഉണ്ടാക്കുന്നത് മതം പഠിക്കാത്തതുകൊണ്ടാണ് എന്നും പ്രയാർ ഗോപാലകൃഷ്ണൻ മാതൃഭൂമിക്ക് നൽ‌കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  English summary
  Kadakampally Surendran's comments about Devaswam board and Prayar Gopalakrishnan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more