ദിലീപിന്റെ ആ രഹസ്യം അബിക്ക് അറിയാമായിരുന്നോ?; ഇനി ആരു പറയും?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടന്‍ ദിലീപും കലാഭവന്‍ അബിയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. സിനിമയോ പ്രശസ്തിയോ ഒന്നും തേടിയെത്താത്ത കാലത്ത് വേദികളില്‍ ദിവസക്കൂലിക്ക് മിമിക്രി അവതരിപ്പിക്കുന്ന കാലംമുതല്‍ തുടങ്ങിയതാണ് ഇവര്‍ തമ്മിലുള്ള ബന്ധം. പരസ്പരം അറിയാത്തതായ രഹസ്യങ്ങളും ഇവര്‍ക്കുണ്ടായിരുന്നില്ല.

ഓഖി ലക്ഷദ്വീപിലേക്ക്... 100 കിമി വരെ കാറ്റടിക്കാന്‍ സാധ്യത, കനത്ത മഴ തുടരും, 100 ഓളം പേരെ കാണാതായി

അതുകൊണ്ടുതന്നെ നടി ആക്രമണക്കേസില്‍ ദിലീപിന്റെ മുന്‍കാല ചരിത്രം അറിയാന്‍ പലരും സമീപിച്ചത് അബിയെ ആയിരുന്നു. പ്രത്യേകിച്ചും മഞ്ജുവിനും മുന്‍പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തുവോ എന്ന കാര്യം അറിയുവാന്‍. എന്നാല്‍, അബിയില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ആര്‍ക്കും ലഭിച്ചില്ല.

dileep

ദിലീപ് ആദ്യവിവാഹം ചെയ്തില്ലെന്ന രീതിയിലായിരുന്നു അബിയുടെതെന്ന രീതിയില്‍ പ്രതികരണം വന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണവുമുണ്ടായില്ല. അബി വിടവാങ്ങിയതോടെ ദിലീപിന്റെ രഹസ്യങ്ങളും മറവിലാകും. ഉറ്റ സുഹൃത്തായിരുന്ന ദിലീപിനെതിരെ അബി ഒരിക്കലും മൊഴിനല്‍കുമായിരുന്നില്ലെന്നുറപ്പാണ്.

നാദിര്‍ഷ, ദിലീപ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്കൊപ്പം വേദികള്‍ പങ്കിട്ട അബിക്ക് അര്‍ഹിച്ച സ്ഥാനം ഒരിക്കലും ലഭിച്ചിരുന്നില്ലെങ്കിലും സുഹൃത്തുക്കളുമായുള്ള ബന്ധം സൂക്ഷിക്കുന്നതില്‍ ഒരുകാലത്തും പിണക്കം കാട്ടിയിരുന്നില്ല. ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായപ്പോഴും ദിലീപിനെതിരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kalabhavan abi knows about dileep marriage secret

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്