• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലാഭവന്‍ മണി പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്: രാമകൃഷ്ണന്‍

തൃശ്സൂര്‍: കേരള സംഗീത നാടക അക്കാദമി നടത്തുന്ന 'സര്‍ഗഭൂമിക' പരിപാടിയില്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് കലാകാരനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടം നല്‍കിയത്. സംഭവത്തില്‍ അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. രാമകൃഷ്ണന് പിന്തുണയുമായി സംഗീതനാടക അക്കാദമിക്ക് മുന്നില്‍ ആഴ്ചകള്‍ നീണ്ട് നിന്ന സമരവും അരങ്ങേറി. ഇപ്പോള്‍ ഈ സംഭവങ്ങളെ കുറിച്ചെല്ലാം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.

കലാഭവന്‍ മണി

കലാഭവന്‍ മണി

ചേട്ടന്‍ കലാഭവന്‍ മണി പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. കല്യാണ വീടുകളിലൊക്കെ എച്ചില്‍ പെറുക്കാന്‍ പോവുമായിരുന്നു. കല്യാണത്തിന് ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം ആള്‍ക്കാര്‍ കൊണ്ടിടുന്ന ഇലയില്‍ നിന്നും പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോയി. പിന്നീടുള്ള കുറച്ച് ദിവസം ആ ചോറും കറിയും ചൂടാക്കിയാണ് കഴിച്ചിരുന്നതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

മുറ്റത്ത് പോലും

മുറ്റത്ത് പോലും

അയല്‍പക്കത്തെ സമ്പന്നരായ ആളുകളുടെ വീട്ടില്‍ നിന്നും വിശേഷ ദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടത്ത് കൊണ്ട് വയ്ക്കും. താനും ചേട്ടനും കൂടിയാണ് അതെടുത്ത് കൊണ്ട് വരിക. അവരുടെ മുറ്റത്ത് പോലും പ്രവേശിക്കില്ല. ഏത് വീട്ടിലാണ് പോകാവുന്നത്, ഏത് വീട്ടിലാണ് പോകാന്‍ പാടില്ലാത്തത് എന്ന കാര്യമൊക്കെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

എത്ര അടി മാറിനില്‍ക്കണം

എത്ര അടി മാറിനില്‍ക്കണം

ഏതൊക്കെ വീടുകളുടെ മുന്നില്‍ നിന്നും എത്ര അടി മാറിനില്‍ക്കണം എന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കൂടുംബത്തില്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. ഡോക്ടറാകണമെന്നായിരുന്നു മോഹം. രാമകൃഷ്ണനെ ഡോക്ടറാകാനായിരുന്നു ആഗ്രഹമെന്ന് മുമ്പ് മണ് പറയുകയും ചെയ്തിരുന്നു. പക്ഷെ തന്‍റെ താല്‍പര്യം നൃത്തത്തിലായിരുന്നെന്ന് രാമകൃഷ്ണന്‍ തുറന്നു പറയുന്നു.

പഠനം

പഠനം

പ്രീഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പ് പഠിച്ചിരുന്ന ഞാന്‍ അത് ഉപേക്ഷിച്ച് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ മോഹിനിയാട്ടം ഡിപ്ലോമയ്ക്ക് ചേര്‍ന്നു. ആറ് വര്‍ഷം അവിടെ പഠനം തുടര്‍ന്നു. മോഹിനിയാട്ടത്തില്‍ പോസ്റ്റ് ഡിപ്ലോമ നേടി. അതിന് ശേഷം ഒന്നം റാങ്കോടെ എംഎ ബിരുദം. മോഹിനിയാട്ടത്തിലെ ആണ്‍ സ്വാധീനം എന്ന വിഷയത്തിലെ ഗവേഷണത്തില്‍ 2018 ല്‍ ഡോക്ടറേറ്റ് ലഭിച്ചെന്നും അദ്ദേഹം പറയുന്നു.

മണിയെയാണ് ആദ്യം കാണിച്ചിരുന്നത്

മണിയെയാണ് ആദ്യം കാണിച്ചിരുന്നത്

എന്‍റെ എല്ലാ സര്‍ട്ടിഫിക്കറുകള്‍ ചേട്ടന്‍ മണിയെയാണ് ആദ്യം കാണിച്ചിരുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഡോക്ടറേറ്റ് കിട്ടയപ്പോള്‍ അത് കാണാന്‍ മാത്രം ചേട്ടന്‍ ഉണ്ടായില്ല. പിന്നീട് ആദ്യം ആര്‍എല്‍വിയിലും പിന്നീട് കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താല്‍ക്കാലിക അധ്യാപകനായി ചേര്‍ന്നു. കോളേജ് പഠനകാലത്തും അയിത്തം നേരിട്ടുണ്ടെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

ഇറക്കിവിട്ടിട്ടുണ്ട്

ഇറക്കിവിട്ടിട്ടുണ്ട്

പല മോഹിനിയാട്ടം ക്ലാസുകളില്‍ നിന്നും ശില്‍പശാലകളില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. പലയിടത്തും ജാതി വിവേചനവും ലിംഗ വിവേചനവും നേരിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യ ശ്രമം വരെ ഉണ്ടായിപ്പോയത്. എന്തിനാണ് ഞങ്ങള്‍ക്ക് ഈ കലാവാസന തന്നതെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. അതില്ലായിരുന്നെങ്കില്‍ ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാമായിരുന്നല്ലോയെന്നും പറഞ്ഞുകൊണ്ട് രാമകൃഷ്ണന്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

English summary
Kalabhavan Mani and me has had Tough experiences than he has said: RLV Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X