Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയുടെ ദുരൂഹമരണം: വെറും ആരോപണം അല്ല, കാരണം അതാണ്... സഹായിച്ചത് വിനയന്‍ മാത്രം

ചാലക്കുടി(തൃശൂര്‍): മലയാളത്തിന്റെ ജനകീയനായ സൂപ്പര്‍താരം ആയിരുന്നു കലാഭവന്‍ മണി. അപ്രതീക്ഷിതം ആയിട്ടായിരുന്നു മണിയുടെ മരണം. ആ മരണത്തിലെ ദുരൂഹത ഇനിയും നീക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.

ഒരു സാധാരണ മരണം എന്ന രീതിയില്‍ അവസാനിക്കുമായിരുന്നു അത്. എന്നാല്‍ മണിയുടെ സഹോദരന്‍ ഉയര്‍ത്തിയ ചില സംശയങ്ങളാണ് കൂടുതല്‍ ദുരൂഹതകളിലേക്ക് നയിച്ചത്. എന്നാല്‍ ആരെയെങ്കിലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ വേണ്ടി ആയിരുന്നില്ല ആ ആരോപണങ്ങള്‍.

മണി ഈ ലോകം വിട്ടുപിരിഞ്ഞ് രണ്ട് വര്‍ഷം തികയുമ്പോള്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു രാമകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആരും തിരിഞ്ഞ് നോക്കിയില്ല

ആരും തിരിഞ്ഞ് നോക്കിയില്ല

കലാഭവന്‍ മണിയുടെ മരണ ശേഷം സിനിമ രംഗത്ത് നിന്ന് കാര്യമായി ആരും തങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. സിനിമ മേഖലയില്‍ അത്രയേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന ആളായിരുന്നു കലാഭവന്‍ മണി.

വിനയന്‍ മാത്രം

വിനയന്‍ മാത്രം

എന്നാല്‍ ഒരാള്‍ മാത്രം എല്ലാത്തിനും സഹായം നല്‍കി കൂടെ ഉണ്ടായിരുന്നു. അത് സംവിധായകന്‍ വിനയന്‍ മാത്രം ആയിരുന്നു. കുടുംബത്തിന് സഹായമെത്തിച്ചതും വിനയന്‍ ആയിരുന്നു എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

മണിയെ താരമാക്കിയത്

മണിയെ താരമാക്കിയത്

കലാഭവന്‍ മണിയെ ഒരു താരമാക്കിയതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് വിനയന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയന്‍ ചിത്രമാണ് മണിക്ക് ദേശീയ പ്രശസ്തി നേടിക്കൊടുത്തത്. പിന്നീടും വിനയന്‍ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മണി.

ദുരൂഹതയ്ക്ക് കാരണം

ദുരൂഹതയ്ക്ക് കാരണം

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കാനുള്ള കാരണവും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. അത് ആ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തില്‍ പറഞ്ഞതല്ല. പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് സംശയങ്ങള്‍ ജനിപ്പിച്ചത് എന്നും രാമകൃഷ്ണന്‍ പറയുന്നു.

അന്ന് വന്നുപോയി...

അന്ന് വന്നുപോയി...

കലാഭവന്‍ മണി മരിച്ചപ്പോള്‍ സിനിമ മേഖലയില്‍ ഉള്ളവരെല്ലാം തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. കേരളം ഇതുവരെ കാണാത്ത തരത്തിലായിരുന്നു അന്ന് ചാലക്കുടിയിലേക്കുള്ള ആരാധക പ്രവാഹം. എന്നാല്‍ അതിന് ശേഷം ഒരു സിനിമാക്കാരും വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് രാമകൃഷ്ണന്റെ ആക്ഷേപം.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. കോടതി വഴിയാണ് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിച്ചത്. കേസില്‍ പുരോഗതിയില്ലെന്ന് പറയാന്‍ ആവില്ലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

എല്ലാം പങ്കുവച്ചു

എല്ലാം പങ്കുവച്ചു

മണിയുടെ മരണം സംബന്ധിച്ചുള്ള സംശയങ്ങളും സാഹചര്യ വിവരങ്ങളും എല്ലാം സിബിഐയ്യുമായി പങ്കുവച്ചിട്ടുണ്ട് എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. കേസിന്റെ തുടര്‍ വിവരങ്ങള്‍ എല്ലാം കോടതി വഴി മാത്രമേ ഇപ്പോള്‍ അറിയാന്‍ ആകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സംശയത്തിന്റെ നിഴലില്‍

സംശയത്തിന്റെ നിഴലില്‍

കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചാലക്കുടി പുഴയുടെ തീരത്തുള്ള പാഡിയില്‍ ചില സിനിമാക്കാരും ഉണ്ടായിരുന്നു. ഇടുക്കി ജാഫറും തരികിട സാബുവും ആയിരുന്നു അവര്‍. ഇവര്‍ക്കെതിരേയും പലരും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ശരീരത്തില്‍ വിഷാംശം

ശരീരത്തില്‍ വിഷാംശം

മണിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അത് എങ്ങനെ ശരീരത്തിനുള്ളില്‍ എത്തി എന്ന സംശയത്തിന് ഇനിയും ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് തന്നെയാണ് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നതും.

ദിലീപിനെതിരെ പോലും

ദിലീപിനെതിരെ പോലും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മണിയുടെ കേസും വീണ്ടും പൊങ്ങി വന്നിരുന്നു. മണിയും ദിലീപും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനിമാസുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. തുടര്ന്ന് ദിലീപിനെ കുറിച്ചും അന്വേഷിക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+