മണിയ്ക്ക് ചാരായം എത്തിച്ച സുഹൃത്ത് വിദേശത്തേയ്ക്ക് മുങ്ങി,കൊലപാതകമെന്ന് ഉറപ്പിച്ചു?
ചാലക്കുടി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു. മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ ചാരായം എത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. മണിയുടെ സുഹൃത്തായ ജോമോന്‍ എന്നയാളാണ് പാഡിയിലേയ്ക്ക് ചാരായം എത്തിച്ചത്. ഇയാള്‍ വിദേശത്തേയ്ക്ക് പോയെന്നും പൊലീസ് പറയുന്നു.
ചാരായം ഉണ്ടാക്കിയ വരന്തരപ്പള്ളി സ്വദേശി ജോയി എന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ചാരായം കൊണ്ടുവന്നുവെന്ന് കരുതുന്ന മൂന്ന് ബോട്ടിലുകള്‍ പൊലീസ് പിടിച്ചെടുത്തു. കേസില്‍ ഇതുവരെ പത്ത് പേരാണ് അറസ്റ്റിലായത്.

സുഹൃത്ത്
മണിയുടെ സുഹൃത്ത് ജോമോന്‍ ആണ് പാഡിയില്‍ ചാരായം എത്തിച്ചത്

വിദേശത്തേയ്ക്ക്
ജോമോന്‍ വിദേശത്തേയ്ക്ക് പോയി

ചാരായം
ചാരായം ഉണ്ടാക്കിയ വരന്തരപ്പള്ളി സ്വദേശി ജോയി എന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

വിഷം...
മണിയുടെ ശരീരത്തില്‍ വിഷം കലര്‍ന്നത് ഈ ചാരായത്തിലൂടെയാണെന്നാണ് നിഗമനം

കൊലപാതകം?
ശരീരത്തില്‍ കീടനാശിനി കണ്ടെത്തിയതോടെയാണ് കൊലപാതകത്തിലേയ്ക്കുള്ള സാധ്യതയെപ്പറ്റി പൊലീസ് അന്വേഷിച്ച് തുടങ്ങിയത്

പത്ത് പേര്‍
മണിയുടെ പാഡിയില്‍ എത്തിയ പത്ത് പേരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്

മൂന്ന്
മണിയ്ക്ക് വ്യാജ മദ്യത്തില്‍ കീടനശാനി കലര്‍ത്തി നല്‍കി, സ്വയം കഴിച്ചു, അബദ്ധത്തില്‍ കഴിച്ചു തുടങ്ങിയ മൂന്ന് സാധ്യതകളും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്

സാമ്പത്തിക ഇടപാട്
മണിയും സുഹൃത്തുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്

നീങ്ങുന്നു
മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഓരോന്നായി നീങ്ങുകയാണ്

സത്യം
മണിയുടെ മരണത്തിലെ സത്യാവസ്ഥ അധികം വൈകാതെ പുറത്ത് വരുമെന്നാണ് സൂചന.


Click it and Unblock the Notifications