കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് പാടില്ല; ഭര്‍തൃ വീട്ടില്‍ പ്രവേശിക്കാന്‍ കനകദുര്‍ഗ്ഗയ്ക്ക് കോടതിയുടെ അനുമതി

  • By
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്‍റെ അനുമതി. ഭര്‍ത്താവിന്‍റെ അമ്മയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കുന്നതിന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുടംബാംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

kanakadd-15493719

ഇതേതുടര്‍ന്നാണ് കനകദുര്‍ഗ്ഗ കോടതിയെ സമീപിച്ചത്. ഭര്‍ത്ത്യവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കനകദുര്‍ഗ്ഗ കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണ ജൂഡീഷ്യല്‍ ഫസ്റ്റ് കാസ്ല് മജിസ്ട്രോറ്റ് കോടതിയിലെത്തിയ പരാതി പുലമന്തോള്‍ ഗ്രാമക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കനക ദുര്‍ഗ്ഗയുടെ പരാതി. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ ഇത്തരം കേസുകള്‍ പരിഗണിക്കുന്നുത് പുലാമന്തോള്‍ ഗ്രാമക്കോടതിയിലാണ്. കേസില്‍ തിങ്കളാഴ്ച്ച വാദം പൂര്‍ത്തിയായി വിധി പറയാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം വിവിധ ഇടങ്ങളിലെ രഹസ്യ താവളങ്ങളില്‍ താമസിച്ചു വന്നതിന് ശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്‍ററില്‍ പോലീസ് സംരക്ഷണയിലാണ് കനകദുര്‍ഗ്ഗ ഇപ്പോള്‍ കഴിഞ്ഞു വരുന്നത്.

English summary
kanaka durga is allowed to stay in husband s house says court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X